കരോൾ സംഘത്തിന് നേരെ ആക്രമണം. പോക്സോ കേസെടുക്കണമെന്ന്

ക്രിസ്മസ് കരോളിനെത്തിയ 16 വയസ്സുകാരടങ്ങുന്ന വിദ്യാർത്ഥി സംഘത്തെ തടഞ്ഞുവെച്ച് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതികൾക്കെതിരെ പോക്സോ കേസെടുക്കണമെന്ന് ആക്രമണത്തിൽ പരിക്കേറ്റ 16 കാരൻ പരാതി നൽകി.

author-image
Shyam
New Update
crime

​ചോറ്റാനിക്കര: ക്രിസ്മസ് കരോളിനെത്തിയ 16 വയസ്സുകാരടങ്ങുന്ന വിദ്യാർത്ഥി സംഘത്തെ തടഞ്ഞുവെച്ച് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽപ്രതികൾക്കെതിരെ പോക്സോ കേസെടുക്കണമെന്ന് ആക്രമണത്തിൽപരിക്കേറ്റ 16 കാരൻപരാതിനൽകി. ചോറ്റാനിക്കര സ്വദേശികളായ ജോമോൻ ജോയ്, തങ്കച്ചൻ, ജോബി എന്നിവരുടെ നേതൃത്വത്തിലാണ് സ്കൂൾ വിദ്യാർത്ഥികളെ ക്രൂരമായി ആക്രമിച്ചതായിപരാതിയിൽപറയുന്നു. ​കഴിഞ്ഞ 23-ാം തീയതി രാത്രിയാണ് സംഭവം. തങ്കച്ചന്റെ വീട്ടിലെത്തിയ കരോസംഘത്തോട്പണംനൽകിയശേഷം രസീത് ആവശ്യപ്പെട്ട്കുട്ടികളെതടഞ്ഞുവക്കുകയും,സംഘംചേർന്ന്ആക്രമിക്കുകയുമായിരുന്നു. മർദ്ദന ശ്രമത്തിനിടെ തങ്കച്ചൻ തന്നെ നിലത്തു വീണു പരിക്കേറ്റതിനെ തുടർന്ന്, ഇത് കുട്ടികൾ ചെയ്തതാണെന്ന് ആരോപിച്ച് ജോമോൻ എന്നയാളുടെ നേതൃത്വത്തിൽ അക്രമം അഴിച്ചുവിടുകയായിരുന്നതായിപരാതിയിൽപറയുന്നു.

chottanikkara