യുവാവിനെ കൊലപ്പെടുത്താൻ ശ്രമം: ഒരാൾകൂടി അറസ്റ്റിൽ

കറുകുറ്റിയിലെ ബാറിൽ 28ന് രാത്രിയാണ് സംഭവം. അങ്കമാലി സ്വദേശി ഡോണിനാണ് കുത്തേറ്റത്. രണ്ട് സംഘങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടാവുകയും അത് സംഘട്ടനത്തിൽ കലാശിക്കുകയുമായിരുന്നു.

author-image
Shyam Kopparambil
New Update
sd
Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി: യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾകൂടി അറസ്റ്റിൽ. കറുകുറ്റി നമ്പ്യാത്ത് പ്രണവി​നെയാണ് (21) അങ്കമാലി പൊലീസ് അറസ്റ്റുചെയ്തത്. മൂക്കന്നൂർ താബോർ പണ്ടാരപ്പറമ്പ് അലൻ (20), കറുകുറ്റി തോട്ടകം പള്ളിയാൻ ജിബിൻ (20) എന്നിവർ നേരത്തെ അറസ്റ്റി​ലായി​രുന്നു.

കറുകുറ്റിയിലെ ബാറിൽ 28ന് രാത്രിയാണ് സംഭവം. അങ്കമാലി സ്വദേശി ഡോണിനാണ് കുത്തേറ്റത്. രണ്ട് സംഘങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടാവുകയും അത് സംഘട്ടനത്തിൽ കലാശിക്കുകയുമായിരുന്നു. ഡോണിനെ കുത്തുകയും കൂടെയുണ്ടായിരുന്ന രണ്ടുപേരെ സോഡാക്കുപ്പി​ക്ക് അടിക്കുകയും ചെയ്തു. പ്രതികൾ ഒളിവിൽ പോയതി​നെത്തുടർന്ന് നടന്ന അന്വേഷണത്തിൽ മുക്കന്നൂർ, കറുകുറ്റി എന്നിവിടങ്ങളിൽ നിന്നുമാണ് അറസ്റ്റുചെയ്തത്.

ഡിവൈ.എസ്.പി ടി.ആർ. രാജേഷ്, ഇൻസ്പെക്ടർ സോണി മത്തായി, എസ്.ഐ പ്രദീപ്കുമാർ, എം.എസ്. ബിജേഷ്, സീനിയർ സി.പി.ഒമാരായ അജിതാ തിലകൻ, മാഹിൻഷാ അബൂബക്കർ, എം.ആർ. മിഥുൻ, ടി.പി. ദിലീപ്കുമാർ, മുഹമ്മദ് അമീർ, കെ.എം. മനോജ്, സജീഷ്‌കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Crime News