കൊച്ചി: എറണാകുളം വെണ്ണലയില്‍ അമ്മയുടെ മൃതദേഹം രഹസ്യമായി കുഴിച്ചിടാന്‍ മകന്റെ ശ്രമം. വെണ്ണല സ്വദേശി അല്ലി (72) യാണ് മരിച്ചത്. സംഭവത്തില്‍ മകന്‍ പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പുലര്‍ച്ചെ പ്രദീപ് വീട്ടുമുറ്റത്ത് കുഴിയെടുത്ത് വൃദ്ധയുടെ മൃതദേഹം കുഴിച്ചിടുകയായിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. പൊലീസെത്തിയപ്പോള്‍ മകന്‍ പ്രദീപ് മദ്യലഹരിയിലായിരുന്നു.എന്താണ് സംഭവിച്ചതെന്ന് പൊലീസ് ചോദിച്ചപ്പോള്‍ അമ്മ മരിച്ചു, ഞാന്‍ കുഴിയെടുത്ത് കുഴിച്ചിട്ടു എന്ന് മറുപടിയും നല്‍കി. തുടര്‍ന്ന് പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.പ്രദീപ് തികഞ്ഞ മദ്യപാനിയാണെന്നാണ് നാട്ടുകാർ പറയുന്നത്.
കുഴിച്ചിട്ട മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റും. വൃദ്ധയുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. പാലാരിവട്ടം പൊലീസ് സ്ഥലത്തെത്തി മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.