മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാൻ ശ്രമം ; യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാക്കൾക്കെതിരെ കേസ്

കാക്കനാട് കിൻഫ്ര കൺവെൻഷൻ സെന്ററിൽ  മുഖ്യമന്ത്രിയുടെ ജില്ലാതല മുഖാമുഖത്തിന്റെ  ഉദ്ഘാടന കഴിഞ്  ഇൻഫോപാർക്ക് എക്സ്പ്രസ് ഹൈവേയിലൂടെ  മടങ്ങുമ്പോൾ കരിങ്കൊടി കാട്ടാനായിരുന്നു ഇവരുടെ ശ്രമം.

author-image
Shyam Kopparambil
New Update
sdsd

 


തൃക്കാക്കര: മുഖ്യമന്ത്രിയെ കരിങ്കോടി കാണിക്കാൻ ശ്രമിച്ച സംഭവത്തിൽ  യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാക്കൾക്കെതിരെ ഇൻഫോപാർക്ക് പോലീസ് കേസ് എടുത്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ ജിപ്സന് ജോളി, ബ്ലോക്ക്‌ കോൺഗ്രസ് വൈസ്. പ്രസിഡന്റ്‌  പി.സ് സുജിത്, ബ്ലോക്ക്‌ എക്സിക്യൂട്ടീവ് അംഗം റുബൻ പൈനാക്കി എന്നിവർക്കെതിരെയാണ് ഇൻഫോപാർക്ക് പോലീസ് കേസ് എടുത്തത്.സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി  പത്തുമണിയോടെ മുഖ്യമന്ത്രി പിണറായി വിജയൻ കാക്കനാട് കിൻഫ്ര കൺവെൻഷൻ സെന്ററിൽ  മുഖ്യമന്ത്രിയുടെ ജില്ലാതല മുഖാമുഖത്തിന്റെ  ഉദ്ഘാടന കഴിഞ്  ഇൻഫോപാർക്ക് എക്സ്പ്രസ് ഹൈവേയിലൂടെ  മടങ്ങുമ്പോൾ കരിങ്കൊടി കാട്ടാനായിരുന്നു ഇവരുടെ ശ്രമം.ഇതിനിടെ ഇൻഫോപാർക്ക് പോലീസ് മൂവരെയും പിടികൂടുകയായിരുന്നു.

 

youth congress cheif minister pinarayi vijayan