മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയെടുക്കാന്‍ ശ്രമം

മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയെടുക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. മണ്ടേകാപ്പ് സ്വദേശി മുഹമ്മദ് അന്‍സാറാണ് (23) കുമ്പള പൊലീസിന്റെ പിടിയിലായത്

author-image
Punnya
New Update
extortion

പിടിയിലായ മുഹമ്മദ് അന്‍സാര്‍

കുമ്പള: മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയെടുക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. മണ്ടേകാപ്പ് സ്വദേശി മുഹമ്മദ് അന്‍സാറാണ് (23) കുമ്പള പൊലീസിന്റെ പിടിയിലായത്. 100 കിലോ കഞ്ചാവ്, അഞ്ചു കിലോ ഹാഷിഷ് ഓയില്‍ എന്നിവ കടത്തിയതിന് ഹൈദരാബാദിലും തിരുവനന്തപുരത്ത് മൊബൈല്‍ ഫോണ്‍ മോഷണത്തിനും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കണ്ണൂര്‍ ചക്കരക്കല്ല് സ്റ്റേഷനിലും മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയതിന് കാസര്‍കോട് പൊലീസ് സ്റ്റേഷനിലുമായി നിരവധി കേസുകളില്‍ പ്രതിയാണ് അന്‍സാര്‍. കുമ്പള ഇന്‍സ്പെക്ടര്‍ കെ.പി. വിനോദ് കുമാര്‍, സബ് ഇന്‍സ്പെക്ടര്‍ വിജയന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി.

 

extorting man arrested