മുഴുവന്‍ സാക്ഷികളും കൂറുമാറിയിട്ടും ചാവക്കാട് വധശ്രമകേസിലെ പ്രതിക്ക് 16 വര്‍ഷം കഠിനതടവും 25000 രൂപ പിഴയും. വേലൂര്‍ അയ്യപ്പന്‍കാവ് കീഴ്തണ്ടിലം സ്വദേശിയായ രാജേഷിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് പ്രതിയായ വേലൂര്‍ തലക്കോട്ടുകര ഞാലിക്കരയിലുള്ള പടിഞ്ഞാറൂട്ട് വീട്ടില്‍ മോഹന്‍ദാസ് (48)ന് 16 വര്‍ഷം തടവ് വിധിച്ചത്. ചാവക്കാട് അസിസ്റ്റന്റ് സെഷന്‍സ് കോടതിയുടെതാണ് വിധി.മുഴുവന്‍ ദൃക്‌സാക്ഷികളും കൂറുമാറിയിട്ടും, കേസന്വേഷണമികവില്‍ പ്രതിക്ക് ശിക്ഷ ലഭിക്കുകയായിരുന്നു.2018 ഏപ്രില്‍ ആറിന് രാവിലെ 11. 30യോടെ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. രാജേഷിനെ മോഹന്‍ദാസ് ചുറ്റിക കൊണ്ട് തലയില്‍ ആഞ്ഞടിക്കുകയായിരുന്നു, അടികൊണ്ട് താഴെ വീണ രാജേഷിനെ രണ്ടു കാല്‍മുട്ടിലും ചുറ്റികക്കൊണ്ട് പ്രതി ആഞ്ഞടിച്ചു. നാട്ടുകാര്‍ ഓടി കൂടിയതോടെ പ്രതിമോഹന്‍ദാസ് ചുറ്റികയുമായി സ്‌കൂട്ടറില്‍ രക്ഷപ്പെട്ടു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചതിനാല്‍ രാജേഷിന്റെ ജീവന്‍ രക്ഷിക്കാനായി, രാജേഷ് മാസങ്ങളോളം ഒരേ കിടപ്പില്‍ ചികിത്സയിലായിരുന്നു.
സംഭവം കണ്ട് നിന്നിരുന്ന തൊട്ടടുത്ത കടയില്‍ ഉള്ളവര്‍ മുഴുവന്‍ പേരും വിസ്താര സമയത്ത് പ്രോസിക്യൂഷനെ സഹായിക്കാതെ പ്രതിക്ക് അനുകൂലമായി കൂറുമാറിയിട്ടും, പരിക്കുപറ്റിയയാളുടെ മൊഴിയും, പരിക്കും ,ഡോക്ടറുടെ മൊഴിയും, കേസ് അന്വേഷണ മികവിന്റെയും, അടിസ്ഥാനത്തില്‍ പ്രതിയെ കോടതി കുറ്റക്കാരന്‍ എന്ന് കണ്ടെത്തി ശിക്ഷിക്കുകയായിരുന്നു.
പിഴ സംഖ്യ പരിക്കുപറ്റിയയാള്‍ക്കു നല്‍കാന്‍ വിധിയില്‍ പ്രത്യേക പരാമര്‍ശം ഉണ്ട്. 16 സാക്ഷികളെ വിസ്തരിക്കുകയും, തൊണ്ടിമുതല്‍ ഹാജരാക്കുകയും, ശാസ്ത്രീയ തെളിവുകള്‍ നിരത്തുകയും ചെയ്തു.
കുന്നംകുളം പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ഠ.ഗ. ഗിരിജാവല്ലഭന്‍ ആണ് പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് കുന്നംകുളം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍മാര്‍ ആയിരുന്ന സി.ആര്‍. സന്തോഷ്,ജി. ഗോപകുമാര്‍ എന്നിവര്‍ അന്വേഷണം നടത്തി. തുടര്‍ന്ന് കുന്നംകുളം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന കെ ജി. സുരേഷ് പ്രതിക്കെതിരെ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു.
പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വക്കേറ്റ് ഗ.ഞ. രജിത് കുമാര്‍ ഹാജരായി. കോര്‍ട്ട് ലൈസന്‍ ഓഫീസറായ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ജ.ഖ. സാജനും പ്രോസിക്യൂഷന് സഹായിച്ചു.
വധശ്രമം: പ്രതിക്ക് 16 വര്‍ഷം കഠിനതടവ്
വേലൂര്‍ അയ്യപ്പന്‍കാവ് കീഴ്തണ്ടിലം സ്വദേശിയായ രാജേഷിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് പ്രതിയായ വേലൂര്‍ തലക്കോട്ടുകര ഞാലിക്കരയിലുള്ള പടിഞ്ഞാറൂട്ട് വീട്ടില്‍ മോഹന്‍ദാസ് (48)ന് 16 വര്‍ഷം തടവ് വിധിച്ചത്.
New Update