ട്രെയിനില്‍ നിന്ന് ചാടിയിറങ്ങാന്‍ ശ്രമം ; യുവാവിന്റെ ഇരു കാലുകളും വേര്‍പെട്ടു

ഇന്ന് രാവിലെ വന്ന സൂപ്പര്‍ഫാസ്റ്റില്‍ നിന്നുമാണ് ബെംഗളൂരു സ്വദേശിയായ ശിവശങ്കര്‍ ചാടി ഇറങ്ങാന്‍ ശ്രമിച്ചത്. ഈ ട്രെയിനിന് കൊയിലാണ്ടിയില്‍ സ്റ്റോപ്പില്ല.

author-image
Sneha SB
New Update
QUILANDI

കോഴിക്കോട് : ട്രെയിനില്‍ നിന്നും ചാടി ഇറങ്ങാന്‍ ശ്രമിച്ച യുവാവിന് ഗുരുതര പരിക്കേറ്റു. കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനിലാണ് സംഭവം നടന്നത്. ഇന്ന് രാവിലെ വന്ന സൂപ്പര്‍ഫാസ്റ്റില്‍ നിന്നുമാണ് ബെംഗളൂരു സ്വദേശിയായ ശിവശങ്കര്‍ ചാടി ഇറങ്ങാന്‍ ശ്രമിച്ചത്. ഈ ട്രെയിനിന് കൊയിലാണ്ടിയില്‍ സ്റ്റോപ്പില്ല.

ട്രാക്കില്‍ വീണ ശിവശങ്കറിന്റെ ഇരുകാലുകളും വേര്‍പെട്ടു. കൊയിലാണ്ടി അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ എത്തിയാണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്. ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

kozhikkode train