ഏലൂരിൽ യുവതിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ഓട്ടോ ഡ്രൈവർ പിടിയിൽ

വെട്ടേറ്റ യുവതിയുടെ പേരിലുള്ള ഓട്ടോ ദീപുവാണ് ഓടിച്ചിരുന്നത്. വാടക സംബന്ധിച്ച തർക്കമാണ് ആക്രമണത്തിനു കാരണമെന്നാണ് പൊലീസ് പറയുന്നത്. 

author-image
Vishnupriya
New Update
arrest n

കൊച്ചി: ഏലൂരിൽ യുവതിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ. ഓട്ടോ ഡ്രൈവർ മുളവുകാട് സ്വദേശി ദീപുവാണ് പിടിയിലായത്. വെട്ടേറ്റ യുവതിയുടെ പേരിലുള്ള ഓട്ടോ ദീപുവാണ് ഓടിച്ചിരുന്നത്. വാടക സംബന്ധിച്ച തർക്കമാണ് ആക്രമണത്തിനു കാരണമെന്നാണ് പൊലീസ് പറയുന്നത്. 

യുവതിയുടെ കഴുത്തിന് ആഴത്തിൽ വെട്ടേറ്റിരുന്നു. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെ ആയിരുന്നു ആക്രമണം. കഴുത്തിൽ ആഴത്തിൽ പരുക്കേറ്റ യുവതിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിനു ശേഷം ദീപു ഓടി രക്ഷപ്പെടുകയായിരുന്നു.

Murder Attempt Case kochi Auto Driver