ആറ്റിങ്ങലിൽ അടൂർ പ്രകാശ് തന്നെ; 1708 വോട്ടുകളുടെ ഭൂരിപക്ഷം

322,884 വോട്ടുകൾ നേടിയാണ് അടൂർ വിജയം ഉറപ്പിച്ചത്. തുടക്കത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയും സിറ്റിങ് എംപിയുമായ അടൂര്‍ പ്രകാശ് മുന്നിട്ടുനിന്നിരുന്ന മണ്ഡലത്തില്‍ നിമിഷങ്ങള്‍ക്കകം എല്‍ഡിഎഫിന്റെ വി. ജോയ് ലീഡ് തിരിച്ചുപിടിക്കുന്ന കാഴ്ചയായിരുന്നു നിലനിന്നത്.

author-image
Vishnupriya
New Update
ads

അടൂര്‍ പ്രകാശ്

Listen to this article
0.75x1x1.5x
00:00/ 00:00

ആറ്റിങ്ങൽ: ആറ്റിങ്ങലിൽ 1708 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം നേടി അടൂർ പ്രകാശ്. 322,884 വോട്ടുകൾ നേടിയാണ് അടൂർ വിജയം ഉറപ്പിച്ചത്. തുടക്കത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയും സിറ്റിങ് എംപിയുമായ അടൂര്‍ പ്രകാശ് മുന്നിട്ടുനിന്നിരുന്ന മണ്ഡലത്തില്‍ നിമിഷങ്ങള്‍ക്കകം എല്‍ഡിഎഫിന്റെ വി. ജോയ് ലീഡ് തിരിച്ചുപിടിക്കുന്ന കാഴ്ചയായിരുന്നു നിലനിന്നത്. 1708 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി.ജോയിയെ അടൂര്‍ പ്രകാശ് പരാജയപ്പെടുത്തിയത്. വി. ജോയ് 321176 വോട്ടുകൾ നേടി പിന്നിലായി. സ്വതന്ത്രന്മാരായി മത്സരിച്ച പി.എല്‍.പ്രകാശ് 1673 വോട്ടും എസ്.പ്രകാശ് 703 വോട്ടും നേടി. പതിനായിരത്തോളം വോട്ടാണ് നോട്ടയ്ക്ക് വീണത്.

ഇടത്തിനും വലതിനുമൊപ്പം അധികം പിന്നിലല്ലാതെ കേന്ദ്രമന്ത്രി കൂടിയായ ബിജെപിയുടെ വി. മുരളീധരന്‍ കടുത്ത പോരാട്ടമാണ് കാഴ്ചവെച്ചിരുന്നു. 307133 വോട്ടുകൾ മുരളീധരനും നേടിയിരുന്നു .ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ അവസാന നിമിഷം വരെ ആശങ്ക നിലനിർത്തിയായിരുന്നു മൂന്നുപേർക്കും ഒരുപോലെ സാധ്യത കൽപിക്കുന്ന തരത്തിലാണ് ആറ്റിങ്ങല്‍ മണ്ഡലത്തിലെ വോട്ടെണ്ണല്‍ കുതിച്ചത്.

എല്‍ഡിഎഫും യുഡിഎഫും ഒന്നും രണ്ടും സ്ഥാനങ്ങള്‍ മാറിമാറി വരുന്ന കാഴ്ചയാണ് വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ കാണാനായത്. ആദ്യ മണിക്കൂറുകളില്‍ അടൂര്‍ പ്രകാശ് മുന്നിലെത്തിയെങ്കിലും പിന്നീട് മണിക്കൂറുകളോളം ജോയ് നേരിയ ലീഡ് നിലനിര്‍ത്തുകയായിരുന്നു.  

ആറ്റിങ്ങല്‍, ചെങ്കൊടി പാറിപ്പറന്ന മണ്ഡലം. ഇടതുസ്ഥാനാര്‍ത്ഥികളെ ആവോളം നെഞ്ചേറ്റിയ വോട്ടര്‍മാരുടെ നാട്. ഇടത് ആധിപത്യത്തിന് താത്കാലിക അന്ത്യം കുറിച്ചത് കോണ്‍ഗ്രസിലെ പുതുതലമുറ രാഷ്ട്രീയതന്ത്രങ്ങളുടെ തലതൊട്ടപ്പന്‍മാരില്‍ ഒരാളായ അടൂര്‍ പ്രകാശ് ആയിരുന്നു. 2019ല്‍ സിപിഎമ്മിലെ എ.സമ്പത്തിനെ വീഴ്ത്തി എല്‍ഡിഎഫ് കോട്ട പിടിച്ച അടൂര്‍ പ്രകാശ് രണ്ടാമങ്കത്തിൽ മണ്ഡലത്തെ വീണ്ടും ചേര്‍ത്തുനിര്‍ത്തി.

ചെങ്കൊടിക്കും ത്രിവര്‍ണത്തിനുമൊപ്പം താമര ചിഹ്നമുള്ള പതാകകള്‍ക്കും ചെറുതായെങ്കിലും പറക്കാന്‍ അവസരമുണ്ടെന്ന് തെളിയിച്ച മണ്ഡലമായി അടുത്തിടെ മാറി ആറ്റിങ്ങല്‍. മണ്ഡലം നിലനിര്‍ത്താന്‍ യുഡിഎഫിനായി അടൂര്‍ പ്രകാശ് ഇറങ്ങുമ്പോള്‍ എല്‍ഡിഎഫിനായി രംഗത്തുള്ളത് സിപിഎം ജില്ലാ സെക്രട്ടറിയും എംഎല്‍എയുമായ വി ജോയി. കേന്ദ്രമന്ത്രി വി മുരളീധരന്‍ കൂടി ബിജെപിക്കായി ഇറങ്ങിയതോടെ ആറ്റിങ്ങലിലെ പോരാട്ടിന്റെ ആഴം ഏറുകയാണ്.

attingal loksabha election 2024 result adoor prakah