ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസ്: മുഖ്യ പ്രതി നിനോ മാത്യുവിന്റെ വധശിക്ഷ റദ്ദാക്കി

വിചാരണക്കോടതി വിധിച്ച വധശിക്ഷയിലാണ് ഹൈക്കോടതി ഇളവു വരുത്തിയത്. പരോളില്ലാതെ 25 വർഷം കഠിന തടവിനാണ് നിനോ മാത്യുവിനെ ശിക്ഷിച്ചത്. രണ്ടാം പ്രതിയും നിനോ മാത്യുവിന്റെ കാമുകിയുമായ അനുശാന്തിയുടെ അപ്പീൽ കോടതി തള്ളി.

author-image
Vishnupriya
New Update
anushanthi

അനുശാന്തി, നിനോ മാത്യു

Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി: ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിൽ മുഖ്യപ്രതി നിനോ മാത്യുവിന്റെ വധശിക്ഷ ജീവപര്യന്തമാക്കി ഇളവു ചെയ്ത് ഹൈക്കോടതി. വിചാരണക്കോടതി വിധിച്ച വധശിക്ഷയിലാണ് ഹൈക്കോടതി ഇളവു വരുത്തിയത്. പരോളില്ലാതെ 25 വർഷം കഠിന തടവിനാണ് നിനോ മാത്യുവിനെ ശിക്ഷിച്ചത്. രണ്ടാം പ്രതിയും നിനോ മാത്യുവിന്റെ കാമുകിയുമായ അനുശാന്തിയുടെ അപ്പീൽ കോടതി തള്ളി. വിചാരണക്കോടതി വിധിച്ച ഇരട്ട ജീവപര്യന്തം തടവുശിക്ഷ ശരിവച്ചു. ജസ്റ്റിസുമാരായ പി.ബി.സുരേഷ് കുമാർ, ജോൺസൺ ജോൺ എന്നിവരുടെ ബെഞ്ചാണ് വിധി പറഞ്ഞത്.

കേസിലെ ഒന്നാം പ്രതിയായ നിനോയുടെ വധശിക്ഷ ശരിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള സർക്കാരിന്റെ ഹർജിയും കോടതി പരിഗണിച്ചിരുന്നു. 2014 ഏപ്രിൽ 16നാണ് അനുശാന്തിയുടെ മകൾ, ഭർതൃമാതാവ് എന്നിവരെ വീട്ടിൽക്കയറി നിനോ മാത്യു വെട്ടിക്കൊലപ്പെടുത്തിയത്.

ആറ്റിങ്ങല്‍ ആലംകോട് മണ്ണൂര്‍ഭാഗം തുഷാറത്തില്‍ വിജയമ്മ എന്ന ഓമന (57), ചെറുമകള്‍ സ്വാസ്തിക (4) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകം, കൊലപാതക ശ്രമം, തെളിവു നശിപ്പിക്കല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു പ്രതികൾക്ക് ശിക്ഷ വിധിച്ചത്. നിനോയുടെ ആക്രമണത്തിൽ അനുശാന്തിയുടെ ഭർത്താവ് ലിജീഷിന് ഗുരുതരമായി പരിക്കേറ്റിരുന്നു.

attingal murder case