കേരളത്തിൽ എൻഡിഎക്ക് അനുകൂലമായ ജനവികാരം, ആറ്റിങ്ങലിലും ഇത് പ്രതിഫലിക്കും:  വി മുരളീധരൻ

കേരളത്തിൽ പിണറായി സർക്കാരിന്റെ ദുർഭരണത്തിനെതിരായുള്ള വിധിയെഴുത്താണ്  പോളിംഗ് ബൂത്തിൽ നടക്കുന്നത്. കേരളത്തിൽ എൻഡിഎക്ക് അനുകൂലമായ ജനവികാരമാണുള്ളതെന്നും അദ്ദേഹം പ്രതികരിച്ചു.

author-image
Greeshma Rakesh
New Update
v-muraleedharan

ഉള്ളൂർ കൊട്ടാരം ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി വി മുരളീധരൻ

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം:  രാജ്യത്തിന്റെ ഭാവി നിർണ്ണയിക്കുന്ന തെരഞ്ഞെടുപ്പാണെന്ന ബോധ്യം ജനങ്ങൾക്കുണ്ടെന്ന് കേന്ദ്രമന്ത്രിയും ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥിയുമായ ഉള്ളൂർ കൊട്ടാരം ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി വി മുരളീധരൻ.അതിനാൽ ജനം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കീഴിലുള്ള എൻഡിഎ സർക്കാരിന് തുടർഭരണം നൽകുമെന്നും അദ്ദേഹം പഞ്ഞു.ഉള്ളൂർ കൊട്ടാരം ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയതിനു പിന്നാലെ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അതെസമയം ആറ്റിങ്ങലിൽ ജനങ്ങൾ എൻഡിഎയ്‌ക്ക് ഒപ്പം നിൽക്കുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.കേന്ദ്രസർക്കാർ ജനങ്ങളുടെ ക്ഷേമത്തിനായി നടപ്പിലാക്കിയ പദ്ധതികളെ കുറിച്ച് അവർക്ക് ബോധ്യമുണ്ട്. കേരളത്തിൽ പിണറായി സർക്കാരിന്റെ ദുർഭരണത്തിനെതിരായുള്ള വിധിയെഴുത്താണ്  പോളിംഗ് ബൂത്തിൽ നടക്കുന്നത്. കേരളത്തിൽ എൻഡിഎക്ക് അനുകൂലമായ ജനവികാരമാണുള്ളത്. കേരളത്തിൽ എൻഡിഎ പുതിയ ചരിത്രം രചിക്കുമെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു.

കേരളത്തിലെ ജനവിരുദ്ധ ഭരണത്തിനെതിരായ ശക്തമായ വിധിയെഴുത്ത് ഉണ്ടാകുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനും പറഞ്ഞിരുന്നു. ചരിത്രം സൃഷ്ടിക്കുന്ന തെരഞ്ഞെടുപ്പാണ് ഇതെന്ന് കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖറും പറഞ്ഞു.

 

 

v muraleedharan loksabha election 2024