/kalakaumudi/media/media_files/2026/02/17/ponkall-2026-02-17-15-17-33.jpg)
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് അന്നദാനം, ലഘുഭക്ഷണം, ശീതളപാനീയം, കുടിവെള്ളവിതരണം എന്നിവ നടത്തുന്ന സ്ഥാപനങ്ങൾ സംഘടനകൾ വ്യക്തികൾ എന്നിവർ കർശനമായും റജിസ്‌ട്രേഷൻ നടത്തണമെന്ന് ഭക്ഷ്യ സുരക്ഷാവകുപ്പ്.
ഭക്ഷണം ശുദ്ധജലം എന്നിവ വിതരണം ചെയ്യാൻ പ്‌ളാസ്റ്റിക് ഉൽപന്നങ്ങൾ ഉപയോഗിക്കുന്നതിന് പൂർണമായി നിരോധിക്കുമെന്നു കോർപറേഷൻ അറിയിച്ചു. നിർദേശം ലംഘിച്ച് പ്‌ളാസ്റ്റിക് ഉപയോഗിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കാനാണ് നിർദ്ദേശം.
എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളും ഭക്ഷ്യ സുരക്ഷാ ലൈസൻസ് റജിസ്‌ട്രേഷൻ പകർപ്പ് സ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കണം. ജീവനക്കാരുടെ മെഡിക്കൽ ഹിറ്റ്‌നസ് സർട്ടിഫിക്കറ്റ് പരിശോധന സമയത്ത് ഹാജരാക്കണം. സ്ഥാപനത്തിൽ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തണം.
ഭക്ഷണം കൈകാര്യം ചെയ്യുന്നവർക്ക് സാംക്രമികരോഗങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തണം. സർബത്ത്, നാരങ്ങാവെള്ളം തണ്ണിമത്തൻ മുതലായവ ശീതള പാനീയങ്ങളിൽ ഉപയോഗിക്കുന്ന ഐസ് ശുദ്ധജലത്തിൽ നിന്ന് ഉള്ളതാണെന്ന് ഉറപ്പാക്കണം.
ആറ്റുകാൽ പൊങ്കാല മഹോത്സവം ;ഭക്ഷണ ശുദ്ധജലവിതരണത്തിന് റജിസ്‌ട്രേഷൻ നിർബന്ധമാക്കി ഭക്ഷ്യ സുരക്ഷാവകുപ്പ് സർബത്ത്, നാരങ്ങാവെള്ളം തണ്ണിമത്തൻ മുതലായവ ശീതള പാനീയങ്ങളിൽ ഉപയോഗിക്കുന്ന ഐസ് ശുദ്ധജലത്തിൽ നിന്ന് ഉള്ളതാണെന്ന് ഉറപ്പാക്കണം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
