ആറ്റുകാൽ പൊങ്കാല മഹോത്സവം ;കലാപരിപാടികളുടെ ഉദ്ഘാടനം മോഹൻലാൽ നിർവഹിക്കും

ആറ്റുകാൽ പൊങ്കാല ഉത്സവത്തിന്റെ ഭാഗമായുള്ള കുത്തിയോട്ട വ്രതാരംഭം 25 ന് രാവിലെ 8.45 ന് ആരംഭിക്കും. ഉത്സവം ആരംഭിക്കുന്ന 23 ന് രാത്രി 8 ന് കലാപരിപാടികളുടെ ഉദ്ഘാടനം നടൻ മോഹൻലാൽ നിർവഹിക്കും.

author-image
Devina
New Update
attukal-3

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല ഉത്സവത്തിന്റെ ഭാഗമായുള്ള കുത്തിയോട്ട വ്രതാരംഭം 25 ന് രാവിലെ 8.45 ന് ആരംഭിക്കും. ഉത്സവം ആരംഭിക്കുന്ന 23 ന് രാത്രി 8 ന് കലാപരിപാടികളുടെ ഉദ്ഘാടനം നടൻ മോഹൻലാൽ നിർവഹിക്കും.

ക്ഷേത്രം ട്രസ്റ്റിന്റെ അംബാ പുരസ്‌കാരം അദ്ദേഹത്തിന് സമ്മാനിക്കും. തുടർന്ന് 10 ന് നന്ദഗോവിന്ദം ഭജൻസ് നടക്കും. ഉത്സവത്തിന് തുടക്കം കുറിച്ച് 23 ന് വൈകിട്ട്5.30 ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തും.  

മാർച്ച് 3 ന് ആണ് പ്രസിദ്ധമായ പൊങ്കാല. രാവിലെ 9.45 ന് അടുപ്പുവെട്ട്, ഉച്ചയ്ക്ക് 2.15 ന് ഉച്ചപൂജയ്ക്ക്‌ശേഷം പൊങ്കാലനിവേദ്യം. ക്ഷേത്രത്തിന് മുന്നിലെ പച്ചപ്പന്തലിന് 23 ന് ചിലപ്പതികാരത്തിലെ കണ്ണകിയുടെ കഥ പാടിത്തുടങ്ങും.

24 ന് വൈകിട്ട് 6 ന് ഡോ.കെ.കൃഷ്ണകുമാർ, ബിന്നികൃഷ്ണകുമാർ, എന്നിവരുടെ സംഗീതസദസ്‌സ്, 8 ന് സി.എസ്.അനൂപ്, പാർവതി എന്നിവരുടെ വയലിൻ വിസ്മയം 10 ന് മണക്കാട് ഗോപനും ചിത്രാ അരുണും നയിക്കുന്ന ഗാനമേള.
25 ന് രാവിലെ 8.45 ന് കുത്തിയോട്ടവ്രതാരംഭം,

രാത്രി 8 ന് ഹരീഷ് ശിവരാമകൃഷ്ണന്റെ സംഗീതകച്ചേരി, 10 ന് ചാലക്കുടി പ്രസീദയുടെ നാടൻപാട്ട്, 26 ന് വൈകിട്ട് മാനസജപലഹരി, 6.30 ന് എലൂർ ബിജുവിന്റെ സോപാനസംഗീതം, 8 ന് ഗാനമേള, 27 ന് വൈകിട്ട് 6 ന് ശങ്കരൻനമ്പൂതിരിയുടെ സംഗീതകച്ചേരി,

8 ന് ഉണ്ണിമേനോന്റെ ഗാനമേള, 11ന് ഡോ.നീന പ്രസാദിന്റെ ശാസ്ത്രീയനൃത്തം, 28 ന് രാത്രി 8 ന് ഫ്യൂഷൻ 10 ന് ആര്യ ദയാലിന്റെ മ്യൂസിക് ബാൻഡ്, മാർച്ച് ഒന്നിന് രാത്രി 7 ന് രാജേഷ് വൈദ്യ, രാജേഷ് ചേർത്തല, വേദമിത്ര എന്നിവരുടെ വീണ പുല്ലാങ്കുഴൽ വയലിൻ ഫ്യൂഷൻ,

10 ന് മ്യൂസിക്കൽ ബാൻഡ്, 2 ന് രാത്രി 10 ന് ഭരതനാട്യം, ശാസ്ത്രീയനൃത്തം, 3 ന്  രാവിലെ ശുദ്ധപുണ്യാഹത്തോടെ പൊങ്കാലയുടെ ചടങ്ങുകൾ ആരംഭിക്കും.

രാത്രി 8.30 ന് കുത്തിയോട്ടത്തിന് ചൂരൽകുത്ത് 10.45 ന് പുറത്തെഴുന്നള്ളത്ത്. 4 ന് രാവിലെ 8 ന് അകത്തെഴുന്നള്ളത്ത്, രാത്രി 9.45 ന് കാപ്പഴിക്കൽ, 12.45 ന് നടക്കുന്ന കുരുതി തർപ്പണത്തോടെ ഉത്സവം സമാപിക്കും.

ഉത്സവദിവസങ്ങളിൽ അംബിക, അംബാലിക, സ്‌റ്റേജുകളിൽ പുരാണപാരായണം ക്ഷേത്രകലകൾ എന്നിവ അരങ്ങേറും. എല്ലാ ദിവസവും ഉച്ചയ്ക്ക് അന്നദാനം ഉണ്ടായിരിക്കും.