ആറ്റുകാൽ പൊങ്കാല ;സ്പെഷ്യൽ ട്രെയിൻ സർവീസുമായി റെയിൽവേ

ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് അൺറിസർവ്ഡ് സ്‌പെഷ്യൽ ട്രെയിനുകളുമായി  റെയിൽവേ. തിരുവനന്തപുരം- നാഗർകോവിൽ സ്‌പെഷ്യൽ മാർച്ച് 2 ന് രാത്രി 8.55ന് പുറപ്പെട്ട് രാത്രി 11.20 ന് നാഗർകോവിൽ എത്തും.

author-image
Devina
New Update
attukaltr

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് അൺറിസർവ്ഡ് സ്‌പെഷ്യൽ ട്രെയിനുകളുമായി  റെയിൽവേ.

തിരുവനന്തപുരം- നാഗർകോവിൽ സ്‌പെഷ്യൽ മാർച്ച് 2 ന് രാത്രി 8.55ന് പുറപ്പെട്ട് രാത്രി 11.20 ന് നാഗർകോവിൽ എത്തും.

 നാഗർകോവിലിൽ നിന്ന് മാർച്ച് 3 ന് പുലർച്ചെ 1.40 ന് പുറപ്പെട്ട് പുലർച്ചെ 3.30 ന് തിരുവനന്തപുരത്ത് എത്തും.

എറണാകുളം- തിരുവനന്തപുരം സ്‌പെഷ്യൽ 3 ന് പുലർച്ചെ 1.20 ന് പുറപ്പെട്ട് രാവിലെ 6.30 ന് തിരുവനന്തപുരത്ത് എത്തും.

മടക്കട്രെയിൻ ഉച്ചയ്ക്കു 3.10 ന് പുറപ്പെട്ട് രാത്രി 8.15 ന് എറണാകുളത്ത് എത്തും. കോട്ടയം വഴിയാണ് സർവീസ് നടത്തുന്നത്.