ആറ്റുകാൽ പൊങ്കാല ; പ്രത്യേക സജ്ജീകരണങ്ങളുമായി റെയില്‍വേ

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ പൊങ്കാല പ്രത്യേക ക്രമീകരണങ്ങൾ കാരണം 2026 മാർച്ച് ഒന്ന് മുതൽ മാർച്ച് മൂന്നുവരെ വാഹന പാർക്കിങ് കർശനമായി നിയന്ത്രിക്കപ്പെടും

author-image
Devina
New Update
traiinn

തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ പൊങ്കാല പ്രത്യേക ക്രമീകരണങ്ങൾ കാരണം 2026 മാർച്ച് ഒന്ന് മുതൽ മാർച്ച് മൂന്നുവരെ വാഹന പാർക്കിങ് കർശനമായി നിയന്ത്രിക്കപ്പെടും. നിലവിലെ പുനർനിർമാണ പ്രവർത്തനങ്ങൾ കാരണം രണ്ടാം എൻട്രൻസ് (പവർ ഹൗസ് റോഡ് വശം) പൂർണമായി അടച്ചിരിക്കുന്നു.എല്ലാ യാത്രക്കാരും, പ്രത്യേകിച്ച് തീർഥാടകരും താഴെപ്പറയുന്ന എൻട്രൻസുകൾ ഉപയോഗിക്കണമെന്ന് റെയിൽവേ അഭ്യർഥിച്ചു.തമ്പാനൂർ വശത്തുള്ള പ്രധാന എൻട്രൻസ്

പാർസൽ ഓഫീസ് വശവും പ്രീമിയം പാർക്കിങ് എൻട്രൻസ്

തൈക്കാട് വനിതാ & ശിശു ആശുപത്രിക്ക് സമീപമുള്ള ഓവർബ്രിഡ്ജിനടുത്തുള്ള അണ്ടർപാസ്

2026 മാർച്ച് മൂന്നിന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽനിന്ന് പുറപ്പെടുന്ന ട്രെയിനുകൾ തീർഥാടകരുടെ സൗകര്യാർഥം താഴെപ്പറയുന്ന പ്ലാറ്റ്‌ഫോമുകളിൽ നിന്നായിരിക്കും പുറപ്പെടുക.

കൊല്ലം ജങ്ഷൻ ഭാഗത്തേക്കുള്ള ട്രെയിനുകൾ- പ്ലാറ്റ്‌ഫോമുകൾ 1, 2, 3, 4,

നാഗർകോവിൽ ഭാഗത്തേക്കുള്ള ട്രെയിനുകൾ- പ്ലാറ്റ്‌ഫോം 5

ട്രെയിൻ ഷെഡ്യൂളിനനുസൃതമായി പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശനം അനുവദിക്കും. ഹോൾഡിങ് ഏരിയകൾക്ക് സമീപം അധിക ടിക്കറ്റ് കൗണ്ടറുകൾ സജ്ജീകരിക്കും. റിസർവ്ഡ് ടിക്കറ്റുള്ള യാത്രക്കാർക്ക് പ്രധാന എൻട്രൻസ് പോർട്ടിക്കോ വഴി നേരിട്ട് പ്രവേശിക്കാം. കൂടാതെ, റിസർവ്ഡ് യാത്രക്കാരുടെ സൗകര്യാർഥം തിരുവനന്തപുരം പേട്ട സ്റ്റേഷനിൽ താഴെപ്പറയുന്ന ട്രെയിനുകൾക്ക് ഒരു മിനിറ്റ് താൽക്കാലിക സ്റ്റോപ്പേജ് ഏർപ്പെടുത്തിയിട്ടുണ്ട്.