/kalakaumudi/media/media_files/2026/03/03/attukal3-2026-03-03-15-01-14.jpg)
തിരുവനന്തപുരം: ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാലയര്‍പ്പിച്ച് ഭക്തലക്ഷങ്ങള്‍ മടങ്ങുന്നു. നിവേദ്യ സമര്‍പ്പണ ചടങ്ങുകള്‍ നടക്കുന്നതിനിടെ ഹെലികോപ്ടറില്‍ പുഷ്പവൃഷ്ടി നടന്നു. കെഎസ്ആര്‍ടിസിയും റെയില്‍വേയും ഭക്തരുടെ യാത്രയ്ക്ക് വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയത്. ഉച്ച തിരിഞ്ഞ് 2.15 ആയതോടെ പൊങ്കാലയുടെ നിവേദ്യ സമര്‍പ്പണ ചടങ്ങുകള്‍ ആരംഭിച്ചു. ചന്ദ്രഗ്രഹണമായതിനാല്‍ ഉച്ചകഴിഞ്ഞ് 3.10 മുതല്‍ രാത്രി 7 വരെ ക്ഷേത്ര ദര്‍ശനം ഉണ്ടാകില്ല. നഗരത്തിലെമ്പാടും ആയിരക്കണക്കിന് ഭക്തജനങ്ങളുടെ പൊങ്കാല നിവേദ്യമാണ് നടന്നത്. പൊങ്കാല നിവേദിക്കാനായി മുന്നൂറ്റി എണ്‍പതോളം പൂജാരിമാരെയാണ് നിയോഗിച്ചത്.
രാവിലെ 9.45ന് പണ്ടാര അടുപ്പില്‍ തീ പകര്‍ന്നതോടെയാണ് പൊങ്കാലയ്ക്ക് തുടക്കമായത്. ആഗ്രഹങ്ങളും പ്രാര്‍ത്ഥനകളുമെല്ലാം മണ്‍കലങ്ങളില്‍ തിളച്ചുതൂവി. പായസവും തെരളിയപ്പവുമെല്ലാമൊരുക്കി പൊരിവെയിലിലും തളരാതെ നിരത്തുകളിലും വീട്ടുമുറ്റങ്ങളിലും ഭക്തര്‍ പൊങ്കാലയിട്ടു. ആറ്റുകാല്‍ ദേവീക്ഷേത്രത്തിലും പരിസരത്തും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. വിവിധ സംഘടനകളും കൂട്ടായ്മകളും ഭക്ഷണവും കുടിവെളളവുമൊരുക്കി. പൊങ്കാല കഴിഞ്ഞ് മടങ്ങുന്നവര്‍ക്കായി കെഎസ്ആര്‍ടിസിയും റെയില്‍വെയും പ്രത്യേക സര്‍വീസുകളും ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
