ഷാര്‍ജയിലെ അതുല്യയുടെ മരണം ; കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി

അന്വേഷണ സംഘത്തെ ഉടന്‍ തീരുമാനിക്കും. കരുനാഗപ്പള്ളി എഎസ്പിയുടെ നേതൃത്വത്തിലാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്

author-image
Sneha SB
New Update
ATHULYA AUG 5

പത്തനംതിട്ട : ഷാര്‍ജയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കൊല്ലം തേവലക്കര സ്വദേശിനി അതുല്യയുടെ കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. അന്വേഷണ സംഘത്തെ ഉടന്‍ തീരുമാനിക്കും. കരുനാഗപ്പള്ളി എഎസ്പിയുടെ നേതൃത്വത്തിലാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. ജൂലൈ 19 നാണ് കൊല്ലം തേവലക്കര സ്വദേശി അതുല്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അതുല്യയുടെ കുടുംബത്തിന്റെ പരാതിയില്‍ ഭര്‍ത്താവ് സതീഷിനെതിരെ പൊലീസ് കേസെടുത്തിരുന്നു.

ജൂലൈ 19ന് ഭര്‍ത്താവ് സതീഷിനൊപ്പം താമസിച്ചിരുന്ന ഷാര്‍ജയിലെ ഫ്‌ലാറ്റില്‍ അതുല്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സതീഷിന്റെ മാനസിക ശാരീക പീഡനമാണ് അതുല്യയുടെ ജീവനെടുത്തതെന്നാണ് കുടുംബത്തിന്റെ പരാതി. ഇയാള്‍ അതുല്യയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്നിരുന്നു. ഷാര്‍ജയില്‍ നടത്തിയ ഫൊറന്‍സിക് പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല. ആത്മഹത്യയെന്നായിരുന്നു നിഗമനം. അതുല്യയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ കരുനാഗപ്പള്ളി എ.എസ്.പിയുടെ നേതൃത്വത്തിലാണ് കേസ് എടുത്ത് അന്വേഷണം നടത്തുന്നത്.ഭര്‍ത്താവ് സതീഷിനെതിരെ കൊലക്കുറ്റം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിട്ടുണ്ട്.

 

crime branch