ലേലം ക്രമക്കേട്: പത്മനാഭസ്വാമിക്ഷേത്ര ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ഭക്തര്‍ സമര്‍പ്പിച്ച സാരികള്‍ ലേലവിലയിടാതെ വില്‍പ്പന നടത്തിയെന്നാണു കണ്ടെത്തല്‍. ഓഡിറ്റര്‍ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് പുറത്ത് വന്നത്.

author-image
Prana
New Update
pathmanabhaswamy temple

തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി. ഭക്തര്‍ സമര്‍പ്പിച്ച സാരികള്‍ ലേലവിലയിടാതെ വില്‍പ്പന നടത്തിയെന്നാണു കണ്ടെത്തല്‍. ഓഡിറ്റര്‍ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് പുറത്ത് വന്നത്.
ഭക്തര്‍ സമര്‍പ്പിച്ച സാരി, മുണ്ട് എന്നിവ ക്ഷേത്രത്തില്‍ ഞായര്‍, വ്യാഴം ദിവസങ്ങളില്‍ ലേലത്തിന് വെയ്ക്കാറുണ്ട്. ഇവയ്ക്ക് അടിസ്ഥാന വില നിശ്ചയിച്ചാണ് വില്‍പ്പന നടത്തേണ്ടത്. എന്നാല്‍ രശീതി പരിശോധിച്ചപ്പോള്‍ ഇതൊന്നും പാലിച്ചിട്ടില്ലെന്ന് കണ്ടെത്തി. മാത്രമല്ല ഇതുമായി ബന്ധപ്പെട്ട നിരവധി ക്രമക്കേടുകള്‍ കണ്ടെത്തി.
ലേലത്തില്‍ വലിയ ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഭരണസമിതി രണ്ട് പേരെ സസ്‌പെന്‍ഡ് ചെയ്തു.സംഭവത്തില്‍ അന്വേഷണം നടത്തി നടപടിയുമായി മുന്നോട്ട് പോവാനാണ് ദേവസ്വം തീരുമാനം.

auction suspension sree padmanabhaswami temple employees