/kalakaumudi/media/media_files/2025/06/12/GHGsywteIgTDUezbs3RQ.jpeg)
കൊച്ചി: ഓസ്‌ട്രേലിയയിലും കേരളത്തിലുമായി ചിത്രീകരിച്ച ഗോസ്റ്റ് പാരഡെയ്സ് എന്ന ചിത്രത്തിന്റെ ഓഡിയോ പ്രകാശന നടത്തി.ഓസ്ട്രേലിയയിലെ ക്യൂന്‍സ്ലാന്‍ഡിലെ ബ്രിസ്ബെന്‍ മൗണ്ട് ഗ്രാവറ്റിൽ സംഘടിപ്പിച്ച പരിപാടിയിൽ ഗോസ്റ്റ് പാരഡെയ്സ് സിനിമയുടെ ടൈറ്റിൽ ഓഡിയോ ലോഞ്ച് ചെയ്തു.ചിത്രത്തിന്റെ രചനയും സംവിധാനവും നിർമ്മാണവും നിർവഹിച്ചിരിക്കുന്ന ജോയ് കെ മാത്യൂ ആണ്.നടനും സംവിധായകനും ഗ്ലോബൽ മലയാളം സിനിമയുടേയും ഓസ്‌ട്രേലിയൻ മലയാളം ഫിലിം ഇൻഡസ്ട്രിയുടേയും ചെയർമാൻ ജോയ് കെ. മാത്യു അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫിലിപ്പ്സ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ സുനിൽ ഫിലിപ്പ് ഉത്‌ഘാടനം ചെയ്തു. അസറ്റ് മൈഗ്രേഷൻ ആൻഡ് എജ്യുക്കേഷൻ ഡയറക്ടർ സുലാൽ മത്തായി ടൈറ്റിൽ ഓഡിയോ റിലീസ് ചെയ്തു. നടിയും നർത്തകിയുമായ ഡോ.ചൈതന്യ ഉണ്ണി,നടന്മാരായ സി.പി.സാജു,ഷാമോൻ,ജോബിഷ്,എന്നിവർ സംസാരിച്ചു.ഓസ്‌ട്രേലിയൻ മലയാള ചലച്ചിത്ര രംഗത്തെ നടീനടന്മാർ പങ്കെടുത്തു.കേരളത്തിൽ എറണാകുളം, വരാപ്പുഴ, കൂനംമാവ്,കണ്ണമാലി എന്നിവിടങ്ങളിലും ഓസ്‌ട്രേലിയയിൽ ക്യൂന്‍സ്ലാന്‍ഡിലെ ഗോൾഡ് കോസ്റ്റ് ,സൗത്ത്, നോർത്ത് ബ്രിസ്ബെന്‍
എന്നിവിടങ്ങളിലുമായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം നടന്നത്.ജോയ് കെ.മാത്യു, കൈലാഷ്, ശിവജി ഗുരുവായൂര്‍, സോഹന്‍ സീനുലാല്‍, സാജു കൊടിയന്‍, ലീലാ കൃഷ്ണന്‍,അംബിക മോഹന്‍, പൗളി വത്സന്‍, മോളി കണ്ണമാലി, കുളപ്പുള്ളി ലീല, ടാസോ, അലന എന്നിവര്‍ പ്രാധാന കഥാപാത്രങ്ങളായി വേഷമിടുന്നു. ഇവരെ കൂടാതെ ഓസ്‌ട്രേലിയൻ മലയാള ചലച്ചിത്ര നടീനടന്മാരായ ഷാമോൻ,സാജു,
ജോബിഷ്,ജോബി,ഷാജി,മേരി,ഇന്ദു,ആഷ,ജയലക്ഷ്‍മി,മാർഷൽ,സൂര്യാ,രമ്യാ,പൗലോസ്,ടെസ്സ,ശ്രീലക്ഷ്മി,ഷീജ,തോമസ്,ജോസ്,ഷിബു,റജി,ജിബി,സജനി,അലോഷി,തങ്കം,ജിൻസി,സതി എന്നിവരും വിവിധ കഥാപാ ത്രങ്ങൾ അവതരിപ്പിക്കുന്നു.സെപ്റ്റംബറിൽ വിവിധ തിയറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും. ഗ്ലോബൽ മലയാളം സിനിമയുടെ ബാനറില്‍ ഓസ്‌ട്രേലിയന്‍ മലയാളം ഫിലിം ഇന്‍ഡസ്ട്രിയുടെ സഹകരണത്തോടെയാണ് ഗോസ്റ്റ് പാരഡെയ്സ് പുറത്തിറക്കുന്നത്.
Pls report