ആലപ്പുഴ  ഓട്ടോറിക്ഷയും ടിപ്പറും കൂട്ടിയിടിച്ചു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം, 4 പേർക്ക് പരുക്ക്

മകൻറെ വിവാഹം ക്ഷണിക്കാൻ വേണ്ടി ഓട്ടോയിൽ പോയതാണ് ലീലാമ്മ.

author-image
Rajesh T L
New Update
accident

പ്രതീകാത്മക ചിത്രം

Listen to this article
0.75x1x1.5x
00:00/ 00:00

ആലപ്പുഴ: ഓട്ടോറിക്ഷയിൽ  ടിപ്പർ ലോറിയിടിച്ച് വീട്ടമ്മ മരിച്ചു. വള്ളിക്കുന്നം പടയണിവെട്ടം പുത്തൻചന്ത ലീലാവിലാസത്തിൽ ഇ.ലീലാമ്മ (58) ആണ് മരിച്ചത്. മകൻറെ വിവാഹം ക്ഷണിക്കാൻ വേണ്ടി ഓട്ടോയിൽ പോയതാണ് ലീലാമ്മ. ഓട്ടോയിൽ ഒപ്പമുണ്ടായിരുന്ന ലീലാമ്മയുടെ സഹോദരി ശ്രീദേവി, ശ്രീദേവിയുടെ മരുമകൾ സൗമ്യ, സൗമ്യയുടെ മകൾ, ഓട്ടോ ഡ്രൈവർ ജിതിൻ രമണൻ എന്നിവർക്ക് അപകടത്തിൽ പരുക്കേറ്റു.

കെപി റോഡിൽ അഞ്ചാംകുറ്റി ജംക്‌ഷനു സമീപം ബുധനാഴ്ച രാവിലെയായിരുന്നു അപകടം നടന്നത്. കറ്റാനം ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോറിക്ഷയും ചാരുംമൂട് ഭാഗത്തേക്ക് പോകുന്ന ടിപ്പറും തമ്മിലാണ് കൂട്ടിയിടിച്ചത്. മറ്റൊരു വാഹനത്തെ മറികടന്ന് എത്തിയ ടിപ്പർ, ലീലാമ്മ ഇരുന്ന ഭാഗത്താണ് ഇടിച്ചത്. ഇവരെ ഉടൻ തന്നെ മേപ്പള്ളിക്കുറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതര പരുക്കേറ്റ ലീലാമ്മയുടെ ജീവൻ രക്ഷിക്കാനായില്ല.

accident