മൂന്നാറിൽ വിനോദസഞ്ചാരികൾക്ക് നേരെ ആക്രമണം നടത്തിയ ഓട്ടോറിക്ഷ ഡ്രൈവർ അറസ്റ്റിൽ

 പത്തു ദിവസത്തിനിടയിൽ മൂന്നാറിൽ വിനോദസഞ്ചാരികൾക്കു നേരെയുള്ള മൂന്നാമത്തെ ആക്രമണ സംഭവമാണിത്.ഇന്നലെ ഉച്ചക്കഴിഞ്ഞ് ജിഎച്ച് റോഡിലാണു സംഭവം

author-image
Devina
New Update
munnarrrrrrrrrrrrr

തൊടുപുഴ: മൂന്നാറിൽവിനോദസഞ്ചാരികൾക്കു നേരെ മദ്യലഹരിയിൽആക്രമണം നടത്തിയ  ഓട്ടോറിക്ഷാ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.

അടിമാലിയിൽ താമസിക്കുന്ന, മാട്ടുപ്പെട്ടി കൊരണ്ടക്കാട് സ്വദേശി എസ് സുരേന്ദ്രനാണ് (29) അറസ്റ്റിലായത്.

ഓട്ടോറിക്ഷ പിടിച്ചെടുത്ത പൊലീസ് ഇയാളുടെ ലൈസൻസ് റദ്ദാക്കാനുള്ള നടപടികൾ തുടങ്ങി.

 പത്തു ദിവസത്തിനിടയിൽ മൂന്നാറിൽ വിനോദസഞ്ചാരികൾക്കു നേരെയുള്ള മൂന്നാമത്തെ ആക്രമണ സംഭവമാണിത്.

ഇന്നലെ ഉച്ചക്കഴിഞ്ഞ് ജിഎച്ച് റോഡിലാണു സംഭവം.

 കോയമ്പത്തൂർ അരവക്കുറിച്ചി എംഎൽഎ ആർ ഇളങ്കോയുടെ മകളും ഭർത്താവും മറ്റു രണ്ടു ബന്ധുക്കളും സഞ്ചരിച്ചിരുന്ന കാറിൽ സുരേന്ദ്രൻ ഓടിച്ചിരുന്ന ഓട്ടോ ഇടിച്ചു.

 മദ്യലഹരിയിലായിരുന്ന സുരേന്ദ്രൻ പുറത്തിറങ്ങി സ്ത്രീകളെ ചീത്ത വിളിച്ച് ഭീഷണിപ്പെടുത്തി.പുറത്തിറങ്ങിയ എംഎൽഎയുടെ മരുമകൻ കെ അരവിന്ദ് രാജിനെ ഇയാൾ കഴുത്തിനു പിടിച്ച് ആക്രമിക്കുകയും കല്ലുകൊണ്ട് ഇടിക്കാൻ ശ്രമിക്കുകയും ചെയ്തു.

ഓടിക്കൂടിയ നാട്ടുകാർ ഇയാളെ പിടിച്ചുമാറ്റുകയായിരുന്നു.