ഓട്ടോറിക്ഷകള്‍ക്ക് സംസ്ഥാനത്ത് ഇനി എവിടെ വേണമെങ്കിലും ഓടാം

പെര്‍മിറ്റില്‍ ഇളവ് വരുത്തണമെന്ന് സിഐടിയു കണ്ണൂര്‍ മാടായി ഏരിയാകമ്മറ്റി നല്‍കിയ അപേക്ഷ പരിഗണിച്ചാണ് ഗതാഗത കമ്മിഷണറും ട്രാഫിക് ചുമതലയുള്ള ഐജിയും അതോററ്റി സെക്രട്ടറിയും ചേര്‍ന്ന് തീരൂമാനം എടുത്തത്.

author-image
Prana
New Update
mala
Listen to this article
0.75x1x1.5x
00:00/ 00:00

ഓട്ടോറിക്ഷകളുടെ പെര്‍മിറ്റില്‍ ഇളവ് വരുത്തി ഗതാഗത വകുപ്പ്. ഓട്ടോ റിക്ഷകള്‍ക്ക് സംസ്ഥാനത്ത് ഇനി എവിടെ വേണമെങ്കിലും ഓടാം. സിഐടിയുവിന്റെ ആവശ്യപ്രകാരമാണ് അപകട നിരക്ക് കൂടുമെന്ന് മുന്നറിയിപ്പ് മറികടന്നും സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് അതോററ്റിയുടെ സുപ്രധാന തീരുമാനം. നിലവില്‍ ഓട്ടോറിക്ഷകള്‍ക്ക് ജില്ലാ അതിര്‍ത്തിയില്‍ നിന്നും 20 കിലോമീറ്റര്‍ മാത്രം യാത്ര ചെയ്യാനായിരുന്നു പെര്‍മിറ്റ് നല്‍കിയിരുന്നത്. 
ഓട്ടോകള്‍ക്ക് ദീര്‍ഘദൂര സര്‍വീസ് നടത്തുന്നതിലെ അപകട സാധ്യത കണക്കിലെടുത്താണ് പെര്‍മിറ്റ് നിയന്ത്രിച്ചത്.എന്നാല്‍, പെര്‍മിറ്റില്‍ ഇളവ് വരുത്തണമെന്ന് സിഐടിയു കണ്ണൂര്‍ മാടായി ഏരിയാകമ്മറ്റി നല്‍കിയ അപേക്ഷ പരിഗണിച്ചാണ് ഗതാഗത കമ്മിഷണറും ട്രാഫിക് ചുമതലയുള്ള ഐജിയും അതോററ്റി സെക്രട്ടറിയും ചേര്‍ന്ന് തീരൂമാനം എടുത്തത്.

disel autorickshaw