/kalakaumudi/media/media_files/2025/02/23/qUh5MpMikO5IUmwDTNHI.jpeg)
കൊച്ചി :- നഗരത്തിനകത്ത് സർവ്വീസ് നടത്തുന്ന ഓട്ടോകളെ കോർപ്പറേഷൻ പ്രത്യേകം നമ്പർ നൽകണമെന്ന് ഓട്ടോ ഡ്രൈവേഴ്സ് അസോസിയേഷൻ പാലാരിവട്ടം സ്റ്റാൻറ് സമ്മേളനം പ്രമേയത്തിലൂടെ നഗരസഭയോട് ആവശ്യപ്പെട്ടു. കൊച്ചി കോർപ്പറേഷന്റെ പെർമിറ്റാല്ലാതെ ഓടുന്ന അനധികൃത ഓട്ടോറിക്ഷകളുടെ വിഹാരകേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇത്തരക്കാരാണ് യാത്രക്കാരോട് മോശമായി പെരുമാറുന്നതും അമിത ചാർജ് ഈടാക്കുന്നതെന്നും യോഗത്തിൽ ആരോപണമുയർന്നു. ഓട്ടോറിക്ഷ ഡ്രൈവേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) ജില്ലാ വൈ. പ്രസിഡന്റ് അഡ്വ.എ.എൻ.സന്തോഷ് ഉദ്ഘാടനം ചെയ്തു.സി.എസ്.റോയിയുടെ അധ്യക്ഷത വഹിച്ചു. കെ.കെ.അൻസാർ, ഇ.പി.സുരേഷ്,ഒ.പി.ശിവദാസ്, സി.കെ.കനീഷ്, സലിം.സി.വാസു, അബ്ദുൾകരീം,പി.എസ്.സാജൻ എന്നിവർ സംസാരിച്ചു.