/kalakaumudi/media/media_files/2025/04/04/WZ8tuGFV91CGByVQxTFl.jpg)
ആറ്റിങ്ങല്‍: അവനവഞ്ചേരി ഇണ്ടിളയപ്പന്‍ ക്ഷേത്രത്തിലെ നായ്വയ്പ് ഉത്സവത്തിന് ഇന്ന് കൊടിയേറും, 12ന് സമാപിക്കും. വൈകിട്ട് 3.30ന് ഉത്സവ വിളംബര ഘോഷയാത്ര, 8ന് കൊടിയേറ്റ്, 9.30ന് വയലിന്‍ ഫ്യൂഷന്‍ വിത്ത് ശിങ്കാരിമേളം, 10.30ന് നാടകം. നാളെ രാവിലെ 10.30ന് ആവണിഞ്ചേരി സദ്യ, വൈകിട്ട് 5ന് നൃത്തസന്ധ്യ, രാത്രി 7ന് നൃത്ത സമന്വയം, 9ന് നാടകം, 6ന് വൈകിട്ട് 5ന് മ്യൂസിക് ഫ്യൂഷന്‍, രാത്രി 7ന് നടന വിസ്മയം, 7ന് 10.30 ന് നാഗരൂട്ട്. വൈകിട്ട് 5ന് സംഗീതക്കാച്ചരി, രാത്രി 7ന് കഥാപ്രസംഗം, രാത്രി 9ന് നാടകം, 8ന് 10.30ന് അന്ന ദാനം, വൈകിട്ട് 5ന് സംഗീത സദസ്സ്, 6.15ന് സോപാന സംഗീതം, രാത്രി 7ന് മ്യൂസിക്‌ഫെസ്റ്റിവല്‍. 10ന് 10.30ന് ഉത്സവബലി, ഉച്ച യ്ക്ക് 12.30ന് ഉത്സവബലി ദര്‍ശര്‍നം. വൈകിട്ട് 5ന് സംഗീത സായാഹ്നം, 7ന് നൃത്ത സന്ധ്യ രാത്രി 9.30 ന് ഗാനമേള, പുലര്‍ച്ചെ 1ന് പള്ളിവേട്ട, 10.30 ന് മഹാമ്യത്യുഞ്ജയ ഹോമം. 5.30 ന് നടയില്‍ നേര്‍ച്ച. രാത്രി 7ന് ഓട്ടന്‍ തുള്ളല്‍, 9ന് മഹാദേവക്ഷേത്രത്തിലെ കൊടിയിറക്കം, തുടര്‍ന്ന് വലിയ കാണിക്ക, 9.30ന് ഗസല്‍, പുലര്‍ച്ചെ 2ന് ഉരുള്‍ ആരംഭം, 4.30ന് വിവിധ കരക്കാരുടെ ഉരുള്‍സന്ധിപ്പ്.
12ന് രാത്രി 7.15 ന് പ്ലാറ്റ്‌ഫോം കച്ചേരി, രാത്രി 8ന് പന വേലിപ്പറമ്പിലേക്ക് നായവയ്പ്പ് എന്നള്ളത്ത്, 9.30 ന് നാടന്‍ പാട്ടും ദൃശ്യാവിഷ്‌കാരവും, പുലര്‍ ച്ചെ 1.30 ന് നൃത്തശില്‍പം, 5.3. ന് നായ്വയ്പ് എഴുന്നള്ളത്ത് ക്ഷേത്രത്തിലെത്തി നായ്വയ്‌പ്പോടു കൂടി കൊടിയിറക്കം, 61 ദ്രവ്യകലശം,
ഉത്സവത്തോട് അനുബദ്ധിച്ചുള്ള ആവണിഞ്ചേരി പൂരം നടക്കും. ഏഴ് ഗജവീരന്‍മാര്‍ പൂര്‍ത്തിന് അണിനിരക്കും. വൈകിട്ട് 4ന് പൂരത്തിന്റെങ്ങുകള്‍ തുടങ്ങും. 5.15 ന് മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാരും സംഘവും അവതരിപ്പിക്കുന്ന തിരുമുമ്പില്‍ മേളം ആരംഭിക്കും കുടമാറ്റവും രാത്രി 8ന് ആകാശപൂരം, 9ന് അന്‍പതില്‍ പരം കലാകാരന്‍മാര്‍ അണിനിരക്കുന്ന നൃത്ത പരിപാടി.
അവനഞ്ചേരി പൂരത്തി ഭാഗമായി തെക്കന്‍ കേരളത്തിലെ എറ്റവും വലിയ പൂരപ്പന്തല്‍ മിഴിതുറക്കല്‍. ക്ഷേത്ര കുളത്തിനോട് ചേര്‍ന് 110 അടി ഉയരത്തിലും നൂറടി വീതിയിലും ആറ് നിലകളായി നിര്‍മിച്ചിരിക്കുന്ന കൂറ്റന്‍ പൂരപ്പന്തല്‍ ഇത്തവണത്തെ പൂരത്തിന്റെ മറ്റു കൂട്ടും.