കൊച്ചി: അഭിഭാഷകരും പൊലീസും തമ്മില്‍ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനുള്ള പ്രോട്ടോക്കോള്‍ ശുപാര്‍ശ ഉള്‍പ്പെട്ട റിപ്പോര്‍ട്ട് സംസ്ഥാന പൊലീസ് മേധാവി ഹൈക്കോടതിക്കു നല്കി. ജുഡീഷ്യല്‍ ഓഫിസറുടെ അനുമതിയില്ലാതെ കോടതി ഹാളില്‍ നിന്ന് ആരെയും അറസ്റ്റ് ചെയ്യരുത് എന്നതുള്‍പ്പെടെ നിര്‍ദേശങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്.ഹൈക്കോടതി സ്വമേധയാ എടുത്ത ഹര്‍ജിയിലാണു റിപ്പോര്‍ട്ട് എല്ലാ പൊലീസ് ജില്ലകളിലും തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാനുള്ള സംവിധാനംവേണം. ഇതിനുള്ള സമിതിയില്‍ ബാര്‍ അസോസിയേഷന് പ്രസിഡന്റ് പ്രതിനിധി, ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത പൊലീസ് ഓഫിസര്‍ എന്നിവരെ ഉള്‍പ്പെടുത്താം.അനാവശ്യമായ സംഘര്‍ഷങ്ങള്‍ ഉണ്ടായാല്‍, വീഴ്ച്ച പൊലീ സിന്റെ ഭാഗത്താണെങ്കില്‍ വകുപ്പുതല അച്ചടക്ക നടപടിയും അഭിഭാഷകരുടെ ഭാഗത്താണങ്കില്‍ ബാര്‍ കൗണ്‍സില്‍ നടപടിയും ഉറപ്പാക്കണം. ചര്‍ച്ചകള്‍ക്കു ശേഷമാണു പ്രോട്ടോക്കോള്‍ ശുപാര്‍ശ നല്‍കിയതെന്നും വിശദീകരിച്ചു