വിഷു നാളില്‍ ശബരിമലയിലെ ശ്രീകോവിലില്‍ നിന്ന് പൂജിച്ച സ്വര്‍ണ്ണലോക്കറ്റ്‌ വിതരണം തുടങ്ങി

ശ്രീകോവിലില്‍ പൂജിച്ച അയ്യപ്പ ചിത്രം മുദ്രണം ചെയ്ത സ്വര്‍ണ ലോക്കറ്റുകള്‍ ശബരിമലയില്‍ നിന്ന് വിഷു ദിനത്തില്‍ കൊടുത്തു തുടങ്ങി. www.sabarimalaonline.org എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാം.

author-image
Akshaya N K
New Update
loc

പത്തനംതിട്ട:ശ്രീകോവിലില്‍ പൂജിച്ച അയ്യപ്പ ചിത്രം മുദ്രണം ചെയ്ത സ്വര്‍ണ ലോക്കറ്റുകള്‍ ശബരിമലയില്‍ നിന്ന് വിഷു ദിനത്തില്‍ കൊടുത്തു തുടങ്ങി. മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന തീര്‍ഥാടകര്‍ക്ക് ആണ് ലോക്കറ്റുകള്‍ ലഭിക്കുക.

രണ്ട് ഗ്രാം, നാല് ഗ്രാം, എട്ട്‌ ഗ്രാം എന്നിങ്ങനെ വ്യത്യസ്ത തൂക്കത്തിലാണ്‌ ലോക്കറ്റുകള്‍ പണികഴിപ്പിച്ചിരിക്കുന്നത്. രണ്ട് ഗ്രാം സ്വര്‍ണത്തിലുള്ള ലോക്കറ്റിന് 19,300 രൂപയും,നാല് ഗ്രാം ലോക്കറ്റിന് 38,600 രൂപയും,8 ഗ്രാം ലോക്കറ്റ് 77,200 രൂപയുമാണ് നിരക്ക്.

 www.sabarimalaonline.org എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത ലോക്കറ്റുകള്‍ ശബരിമല സന്നിധാനത്ത് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസില്‍ നിന്ന് ഭക്തര്‍ക്ക് കൈപ്പറ്റാവുന്നതാണ്.

വിഷു നാളില്‍ സ്വര്‍ണ ലോക്കറ്റുകളുടെ വിതരണ ഉദ്ഘാടനം ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ നിര്‍വഹിച്ചു. ആന്ധ്രപ്രദേശ് സ്വദേശി കൊബാഗെപ്പു മണിരത്‌നം ആണ് ആദ്യ ലോക്കറ്റ് ഏറ്റുവാങ്ങിയത്. 

 

Sabarimala gold vishu festival gold locket