/kalakaumudi/media/media_files/2026/02/23/hindhumatha-2026-02-23-14-46-01.jpg)
ചെറുകോൽപ്പുഴ :അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് സമാപിച്ചു . ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു .പൊട്ടിത്തെറിച്ച മാലപ്പടക്കംപോലെ ഛിന്നഭിന്നമായികിടക്കുന്ന ഹൈന്ദവജനത ഒരുമിക്കാൻ തീരുമാനിച്ചാൽ അത് വർഗീയതയാകുന്ന സാഹചര്യമാണ് ഇന്നുള്ളതെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു .
സംഘടിച്ചു ശക്തരാകാനുള്ള ശ്രീനാരായണഗുരുവിന്റെ വാക്കുകൾ ഇന്ന് ഏറെ പ്രസക്തമാവുകയാണ് .ഇതരമതങ്ങൾക്കെല്ലാം സംഘടിക്കാം .തങ്ങളുടെ അവശത മാറ്റാൻ ഹൈന്ദവർ ഒന്നിച്ചാൽമാത്രം വർഗീയതയാകും.അദ്ദേഹം പറഞ്ഞു .
ഹിന്ദുമത മഹാമണ്ഡലം സെക്രട്ടറി അഡ്വ. ഡി രാജഗോപാൽ, ജനറൽ സെക്രട്ടറി എ.ആർ.വിക്രമൻ പിള്ള, ഹരികൃഷ്ണൻ ഹരിദാസ്, രമേശ്‌ചെന്നിത്തല ,പി.ജി.സുരേഷ് കുമാർ, മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ, ഹിന്ദുമത മഹാമണ്ഡലം വൈസ് പ്രസിഡന്റ് അഡ്വ. കെ ഹരിദാസ്, പ്രസിഡന്റ് പി.എസ്.നായർ, രമേശ് ചെന്നിത്തല എം.എൽ.എ, സ്വാമി ദേവാത്മാനന്ദ സരസ്വതി, സർവാത്മനന്ദ തീർത്ഥപാദർ, സ്വാമിനി കൃഷ്ണാനന്ദ പൂർണിമാമയി മാതാജി, സ്വാമിനി എന്നിവർ സംസാരിച്ചു .
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
