ആയൂർവേദ ഗൈനക്കോളജി വിദഗ്ദ്ധരുടെ സമ്മേളനം 5 ന്

രാജ്യത്തെ പ്രമുഖ ആയൂർവേദപഠന ഗവേഷണസ്ഥാപനങ്ങളിൽ നിന്ന് എഴന്നൂറിൽപരം സ്‌പെഷലിസ്റ്റ് ഡോക്ടർമാർ പങ്കെടുക്കും. സംഘടനയുടെ അഖിലേന്ത്യ പ്രസിഡന്റ് ഡോ.രവീന്ദർ ചിലുവേരു അധ്യക്ഷനാകും

author-image
Devina
New Update
ayurvedaaa


തിരുവനന്തപുരം: ആയൂർവേദഗൈനക്കോളജി സ്‌പെഷലിസ്റ്റുകളുടെ രാജ്യാന്തര സമ്മേളനം സമന്വയ 5,6 തീയതികളിൽ തിരുവനന്തപുരത്ത് നടക്കും.

കശ്യപി ആയൂർവേദഒബ്‌സ്‌റ്റൈട്രിക്‌സ് ഫൗണ്ടേഷൻ കേരള ചാപ്റ്ററും തിരുവനന്തപുരം ആയൂർവേദകോളേജ് പ്രസൂതി സ്ത്രീരോഗ വിഭാഗവും ചേർന്നാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.


എകെജി ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ വിദേശരാജ്യങ്ങളിൽ നിന്നുൾപ്പെടെ 60 വിദഗ്ധർ പങ്കെടുക്കുമെന്ന് ഓർഗനൈസിങ് കമ്മറ്റി ചെയർപഴ്‌സൻ ഡോ.ആശാശ്രീധർ അഖിലേന്ത്യ രക്ഷാധികാരി ഡോ.എനളിനാക്ഷൻ ഡോ.എം.അനില ഡോ.ഷൈനി എസ്.രാജ് എന്നിവർ പറഞ്ഞു.


രാജ്യത്തെ പ്രമുഖ ആയൂർവേദപഠന ഗവേഷണസ്ഥാപനങ്ങളിൽ നിന്ന് എഴന്നൂറിൽപരം സ്‌പെഷലിസ്റ്റ് ഡോക്ടർമാർ പങ്കെടുക്കും.

5-ാം തീയതി 10 മണിക്ക് ആരോഗ്യഅഡിഷനൽ ചീഫ് സെക്രട്ടറി രാജൻ എൻ ഖോബ്രഗഡൈ സമ്മേളനം ഉദ്ഘാടനം ചെയ്യും.

 സംഘടനയുടെ അഖിലേന്ത്യ പ്രസിഡന്റ് ഡോ.രവീന്ദർ ചിലുവേരു അധ്യക്ഷനാകും.