/kalakaumudi/media/media_files/2025/08/31/rahul-2025-08-31-17-41-13.jpg)
പത്തനംതിട്ട: അയ്യങ്കാളി ജയന്തി ആഘോഷത്തില്‍ നിന്നും രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒഴിവാക്കി. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് രാഹുലിനെ കെപിഎംഎസ് പരിപാടിയില്‍ നിന്ന് ഒഴിവാക്കിയത്. കെപിഎംഎസ് കുളനട യൂണിയന്‍ സെപ്റ്റംബര്‍ 6ന് നിശ്ചയിച്ച പരിപാടിയില്‍ നിന്നാണ് രാഹുലിനെ ഒഴിവാക്കിയത്.
ആഘോഷ പരിപാടിയിലെ ഉദ്ഘാടകനായിട്ടാണ് രാഹുലിനെ നിശ്ചയിച്ചിരുന്നത്. രാഹുലിനെ നിശ്ചയിച്ച് പോസ്റ്ററും സംഘാടകര്‍ അടിച്ചിരുന്നു. പിന്നീട് രാഹുല്‍ മാങ്കൂട്ടത്തിലിനെ മാറ്റി ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിനെ ഉദ്ഘാടകനായി നിശ്ചയിക്കുകയായിരുന്നു.