കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് ബി.അശോകിനെ മാറ്റി

ടിങ്കു ബിസ്വാളിനാണ് പകരം ചുമതല. കൃഷി വകുപ്പിലെ നാല് ഉദ്യോഗസ്ഥര്‍ മാത്രം കൈകാര്യം ചെയ്ത ഫയല്‍ എങ്ങനെ മുഖ്യമന്ത്രിയുടെ ഓഫിസിന് ലഭിച്ചുവെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ ബി.അശോക് സൂചിപ്പിച്ചിരുന്നു.

author-image
Biju
New Update
ashok

തിരുവനന്തപുരം: കേര പദ്ധതി വാര്‍ത്ത ചോര്‍ത്തല്‍ വിവാദത്തിനു പിന്നാലെ കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് ബി.അശോകിനെ മാറ്റി. കേര പദ്ധതിക്ക് ലോകബാങ്ക് നല്‍കിയ ഫണ്ട് വകമാറ്റിയ വിവരം മാധ്യമപ്രവര്‍ത്തകര്‍ക്കു ലഭിച്ചതെങ്ങനെയെന്ന് അന്വേഷിക്കാന്‍ നിയോഗിച്ച ബി.അശോക് മുഖ്യമന്ത്രിയുടെ ഓഫിസിനെ പ്രതിരോധത്തിലാക്കുന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു പിന്നാലെയാണ് സ്ഥലംമാറ്റം.

ടിങ്കു ബിസ്വാളിനാണ് പകരം ചുമതല. കൃഷി വകുപ്പിലെ നാല് ഉദ്യോഗസ്ഥര്‍ മാത്രം കൈകാര്യം ചെയ്ത ഫയല്‍ എങ്ങനെ മുഖ്യമന്ത്രിയുടെ ഓഫിസിന് ലഭിച്ചുവെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ ബി.അശോക് സൂചിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നടപടി. കെടിഡിഎഫ്‌സി ചെയര്‍മാന്‍ സ്ഥാനത്തേക്കാണ് അശോകിനെ മാറ്റിയത്.