വിദ്യാര്‍ഥിനി ബസില്‍ കുഴഞ്ഞു വീണുമരിച്ചു

ശനിയാഴ്ച രാവിലെ കോളജ് ബസില്‍ കയറിയതിനു പിന്നാലെ കിച്ചേരിയില്‍ വച്ച് കുഴഞ്ഞു വീഴുകയായിരുന്നു.

author-image
anumol ps
Updated On
New Update
shasiya

ഷസിയ

 

 പരിയാരം: കണ്ണൂരില്‍ വിദ്യാര്‍ഥിനി ബസില്‍ കുഴഞ്ഞു വീണുമരിച്ചു. പാപ്പിനിശ്ശേരി വെസ്റ്റിലെ ഫാത്തിമത്തുല്‍ സി.ടി. ഷസിയ (19) ആണ് മരിച്ചത്. വിളയാങ്കോട് എംജിഎം കോളജിലെ ബിഫാം വിദ്യാര്‍ഥിനിയാണ്.

ശനിയാഴ്ച രാവിലെ കോളജ് ബസില്‍ കയറിയതിനു പിന്നാലെ കിച്ചേരിയില്‍ വച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കണ്ണൂര്‍ മെഡിക്കല്‍ കോളജിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കണ്ണൂര്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 

 

b pham student