കൊല്ലത്തു പാൽ തൊണ്ടയിൽ കുടുങ്ങി രണ്ട് മാസമായ കുഞ്ഞു മരിച്ചു

കുഞ്ഞിന് പാൽ നൽകിയ ശേഷം ഭർത്താവുമായി വീഡിയോ കോൾ ചെയ്ത് കൊണ്ടിരിക്കെയാണ് കുട്ടിയുടെ അമ്മ കുഞ്ഞിന് അനക്കമില്ലായെന്ന് ശ്രദ്ധിക്കുന്നത്.സംഭവത്തിൽ അസ്വഭാവിക മരണത്തിന് കടയ്ക്കൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്.

author-image
Rajesh T L
Updated On
New Update
dead

കൊല്ലം: കൊല്ലം കടയ്ക്കലിൽ രണ്ട് മാസം പ്രായമായ കുഞ്ഞ് പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചു. പാങ്ങലുക്കാട് പാരിജാതത്തിൽ സജിൻ - റിനി ദമ്പതികളുടെ മകൾ 'അരിയാന' യാണ് മരിച്ചത്. കുഞ്ഞിന് പാൽ നൽകിയ ശേഷം ഭർത്താവുമായി വീഡിയോ കോൾ ചെയ്ത് കൊണ്ടിരിക്കെയാണ് കുട്ടിയുടെ അമ്മ കുഞ്ഞിന് അനക്കമില്ലായെന്ന് ശ്രദ്ധിക്കുന്നത്. കുഞ്ഞിനെ ഉടൻ കടയ്ക്കൽ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ അസ്വഭാവിക മരണത്തിന് കടയ്ക്കൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്.

dead new borns body