അസാധാരണ വൈകല്യം: കുഞ്ഞിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റും

കുട്ടിക്ക് മെച്ചപ്പെട്ട ചികിത്സ നല്‍കാനായി വിദഗ്ധ സമിതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ നിന്നും തിരുവനന്തപുരത്തേക്ക് മാറ്റുന്നത്.

author-image
Prana
Updated On
New Update
tvm medical college

ആലപ്പുഴയില്‍ അസാധാരണ വൈകല്യത്തോടുകൂടി ജനിച്ച കുഞ്ഞിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റും. കുട്ടിക്ക് മെച്ചപ്പെട്ട ചികിത്സ നല്‍കാനായി വിദഗ്ധ സമിതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ നിന്നും തിരുവനന്തപുരത്തേക്ക് മാറ്റുന്നത്. ശ്വാസതടസ്സത്തെ തുടര്‍ന്നാണ് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അനീഷ്-സുറുമി ദമ്പതികളുടെ കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് കഴിഞ്ഞ ദിവസം ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. ഓക്‌സിജന്‍ ലെവല്‍ താഴുന്നുവെന്നും അണുബാധയുണ്ടെന്നുമാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നത്.തിരുവനന്തപുരം എസ് എ ടി ആശുപത്രിയിലെ ജനറ്റിക്‌സ് വിഭാഗം മേധാവി ഡോ വി എച്ച് ശങ്കറിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം കഴിഞ്ഞ ദിവസം കുട്ടിയെ പരിശോധിക്കാന്‍ ആലപ്പുഴ മെഡിക്കല്‍ കോളജിലെത്തിയിരുന്നു. 

baby girl