പ്രസവത്തില്‍ കുഞ്ഞിന്റെ ചലനശേഷി നഷ്ടമായ സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ കേസെടുത്തു. ആലപ്പുഴ സര്‍ക്കാര്‍ വനിതാശിശു ആശുപത്രിയിലെ ഡോ. പുഷ്പയ്‌ക്കെതിരെയാണ് കേസ്. ആലപ്പുഴ സ്വദേശികളായ വിഷ്ണുജയലക്ഷ്മി ദമ്പതികളാണ് സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയത്.
ഡോക്ടറുടെ പിഴവ് കുഞ്ഞിന്റെ വലതുകൈയുടെ ചലനശേഷി നഷ്ടമാക്കിയെന്നാണ് കേസ്. ആലപ്പുഴയില്‍ ഗുരുതര വൈകല്യങ്ങളുമായി കുഞ്ഞ് പിറന്ന കേസിലും ഡോക്ടര്‍ പുഷ്പ പ്രതിയാണ്. ആലപ്പുഴ സൗത്ത് പോലീസാണ് കേസെടുത്തത്.