/kalakaumudi/media/media_files/2025/06/20/xs-2025-06-20-00-03-34.jpg)
കോതമംഗലം: മോശം കാലാവസ്ഥയെ തുടർന്ന് കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്ടർ കോതമംഗലത്ത് മുൻകരുതൽ ലാൻഡിംഗ് നടത്തി. കോതമംഗലത്തിന് സമീപം ചേലാടുള്ള സെന്റ് ഗ്രിഗോറിയോസ് ഡെന്റൽ കോളേജിന്റെ ഫുട്‌ബാൾ ഗ്രൗണ്ടിൽ ഇന്നലെ ഉച്ചക്കാണ് ഹെലികോപ്ടർ ഇറക്കിയത്. ഈ സമയത്ത് ശക്തമായ കാറ്റും മഴയും മിന്നലുമുണ്ടായിരുന്നു. ഒരു മണിക്കൂറോളം കഴിഞ്ഞ് കാലാവസ്ഥ അനുകൂലമായപ്പോൾ നെടുമ്പാശേരിയിലേക്ക് പോയി. നാല് സേനാംഗങ്ങൾ ഹെലികോപ്ടറിൽ ഉണ്ടായിരുന്നു. മുൻകരുതൽ ലാൻഡിംഗ് ആയിരുന്നെന്നും അടിയന്തര ലാൻഡിംഗ് ആയിരുന്നില്ലെന്നും സേന വാർത്താകുറിപ്പിൽ അറിയിച്ചു.