കളിയാക്കിയാലും അച്ഛൻ നാട്ടുകാർക്കു വേണ്ടി പ്രവർത്തിക്കും: ഭാഗ്യ സുരേഷ്

വിജയത്തിൽ വളരെയധികം സന്തോഷം. അച്ഛൻ കുറേ വർഷമായി നാട്ടുകാർക്കു വേണ്ടി പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട്. ജയം ഉണ്ടായാലും ഇല്ലെങ്കിലും അതു തുടരുമെന്ന് അച്ഛൻ തെളിയിച്ചതുമാണ്. അതുകൊണ്ട് ഇത്തവണ ജയിച്ചില്ലായിരുന്നുവെങ്കിലും അച്ഛന്റെ പ്രവർത്തനത്തിൽ ഒരു മാറ്റവും ഉണ്ടാവില്ലായിരുന്നു. പഴയതുപോലെ തന്നെ നാട്ടുകാർക്ക് വേണ്ടി അച്ഛൻ നടുവൊടിഞ്ഞ് പണിയെടുക്കും.

author-image
Anagha Rajeev
Updated On
New Update
x
Listen to this article
0.75x 1x 1.5x
00:00 / 00:00

ലോക്സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ‌ഗോപി വിജയം സ്വന്തമാക്കിയതിൽ സന്തോഷം പങ്കുവച്ച് മകൾ ഭാ‌ഗ്യ സുരേഷ്. നാട്ടുകാർക്കു വേണ്ടി നടുവൊടിഞ്ഞാണ് അച്ഛൻ പണി എടുക്കുന്നതെന്നും തിരഞ്ഞെടുപ്പിൽ ജയിച്ചില്ലായിരുന്നെങ്കിലും അതിൽ  ഉണ്ടാകില്ലായിരുന്നുവെന്നും ഭാഗ്യ സുരേഷ് പറഞ്ഞു. ഗോകുൽ സുരേഷിന്റെ പുതിയ സിനിമയായ ‘ഗഗനചാരി’യുടെ പ്രിമിയർ ഷോ കാണാൻ എത്തിയപ്പോഴാണ് ഭാഗ്യ സുരേഷിന്റെ പ്രതികരണം. 

വിജയത്തിൽ വളരെയധികം സന്തോഷം. അച്ഛൻ കുറേ വർഷമായി നാട്ടുകാർക്കു വേണ്ടി പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട്. ജയം ഉണ്ടായാലും ഇല്ലെങ്കിലും അതു തുടരുമെന്ന് അച്ഛൻ തെളിയിച്ചതുമാണ്. അതുകൊണ്ട് ഇത്തവണ ജയിച്ചില്ലായിരുന്നുവെങ്കിലും അച്ഛന്റെ പ്രവർത്തനത്തിൽ ഒരു മാറ്റവും ഉണ്ടാവില്ലായിരുന്നു. പഴയതുപോലെ തന്നെ നാട്ടുകാർക്ക് വേണ്ടി അച്ഛൻ നടുവൊടിഞ്ഞ് പണിയെടുക്കും. ജയിക്കുന്നതിന് മുൻപും ഇങ്ങനെ തന്നെ, ജയിച്ച ശേഷവും ഇങ്ങനെ തന്നെ.’’ഭാഗ്യ സുരേഷിന്റെ വാക്കുകൾ.

 ‘നിങ്ങളുടെ അച്ഛനെ ആരെങ്കിലും പറഞ്ഞാൽ വിഷമം വരുമല്ലോ. ആൾക്കാർക്ക് പറയാനുള്ളത് പറയാം. അച്ഛൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിലെ അത് മനസ്സിൽ എടുക്കേണ്ട ആവശ്യം ഉള്ളൂ. എന്ത് ഉദ്ദേശത്തിലാണ് അച്ഛൻ ഓരോ കാര്യങ്ങൾ ചെയ്യുന്നതെന്ന് ഞങ്ങൾക്ക് അറിയാവുന്ന കാര്യമാണ്. ആളുകൾ പറയുന്നത് കാര്യമായി എടുക്കുന്നില്ല. അവർ പലതും പറയും. നല്ലതു ചെയ്താലും അതിൽ ‌കുറ്റം കണ്ടുപിടിക്കും. അതൊന്നും നമ്മൾ മുഖവിലയ്ക്കു എടുത്തിട്ട് കാര്യമില്ല. അച്ഛൻ അച്ഛന്റെ പണി നോക്കി പോകുകയാണ്. നാട്ടുകാർക്ക് വേണ്ടി എന്തൊക്കെ ചെയ്യാൻ പറ്റുമോ അത്രയൊക്കെ ചെയ്യുന്നുണ്ട്. വിമർശിച്ചാലും കളിയാക്കിയാലും ട്രോളിയാലും അച്ഛൻ അച്ഛന്റെ പണി ചെയ്യും.’–ഭാഗ്യ സുരേഷ് വ്യക്തമാക്കി.

bagya suresh gopi