കെഎംആര്‍എല്ലിന്റെ തലപ്പത്ത് ബെഹ്‌റ തന്നെ; ഒരു വര്‍ഷം കൂടി അനുവദിച്ച് സര്‍ക്കാര്‍

2024 ആഗസ്ത് 29ന് കാലാവധി അവസാനിക്കാനിരിക്കെയാണ് ലോക്‌നാഥ് ബെഹ്‌റയ്ക്ക് വീണ്ടും സര്‍ക്കാര്‍ കാലാവധി നീട്ടി നല്‍കിയത്.

author-image
Anagha Rajeev
New Update
Bahra
Listen to this article
0.75x 1x 1.5x
00:00 / 00:00

കാലാവധി അവസാനിക്കുന്ന കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ എംഡി ലോക്‌നാഥ് ബെഹ്‌റ സ്ഥാനം ഒഴിയേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍. 2024 ആഗസ്ത് 29ന് കാലാവധി അവസാനിക്കാനിരിക്കെയാണ് ലോക്‌നാഥ് ബെഹ്‌റയ്ക്ക് വീണ്ടും സര്‍ക്കാര്‍ കാലാവധി നീട്ടി നല്‍കിയത്. പൊലീസ് മേധാവിയായി വിരമിച്ചതിനു പിന്നാലെ 2021 ആഗസ്ത് 27ന് ബെഹ്‌റ കെഎംആര്‍എല്ലിന്റെ തലപ്പത്തേക്ക് നിയമിതനാകുകയായിരുന്നു.

 

ഒരു വര്‍ഷം കൂടിയാണ് ലോക്‌നാഥ് ബെഹ്‌റയുടെ കാലാവധി സര്‍ക്കാര്‍ നീട്ടി നല്‍കിയത്. കൊച്ചി വാട്ടര്‍ മെട്രോ ഉള്‍പ്പടെ നിര്‍ണ്ണായക ഘട്ടത്തില്‍ ആണെന്നും കാലാവധി നീട്ടി നല്‍കണമെന്നും ആവശ്യപ്പെട്ട് ലോക്‌നാഥ് ബെഹ്‌റ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ ബെഹ്‌റയ്ക്ക് ഒരു വര്‍ഷം കൂടി കാലാവധി അനുവദിച്ച് നല്‍കിയത്.

 

ൂന്ന് വര്‍ഷത്തേക്കായിരുന്നു സര്‍ക്കാര്‍ കെഎംഐആര്‍എല്ലില്‍ ബെഹ്‌റയ്ക്ക് നിയമനം നല്‍കിയിരുന്നത്. ഇതിനിടെ കൊച്ചി മെട്രോ റയില്‍ പദ്ധതിയുടെ രണ്ടാം ഫേസും കൊച്ചി വാട്ടര്‍ മെട്രോ പ്രൊജക്ടും നിര്‍ണായക ഘട്ടത്തിലാണെന്നു ചൂണ്ടിക്കാട്ടി ബെഹ്‌റ സര്‍ക്കാരിന് കത്ത് നല്‍കി. ബെഹ്‌റ നല്‍കിയ കത്തില്‍ ഒരു വര്‍ഷം കൂടി തനിക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

 

ലോക്‌നാഥ് ബെഹ്‌റയുടെ ആവശ്യം അംഗീകരിച്ച് ഗതാഗത സെക്രട്ടറി കാലാവധി നീട്ടി ഉത്തരവിറക്കി. ഇതോടെ 2025 ആഗസ്ത് 29 വരെ ലോക്നാഥ് ബെഹ്‌റയ്ക്ക് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ എം.ഡി ആയി തുടരാനാകും.

 

 

Loknath Behera