പാനൂര്‍ കേസില്‍ 2 പേര്‍ക്ക് കൂടി ജാമ്യം അനുവദിച്ചു

പോലീസ് കുറ്റപത്രം സമര്‍പ്പിക്കാത്തതിനാലാണ് രണ്ട് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്ക് കൂടി ജാമ്യം ലഭിച്ചത്. ആറാം പ്രതി സായൂജ്, ഏഴാം പ്രതി അമല്‍ ബാബു എന്നിവര്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചത്.

author-image
Prana
New Update
Supreme Court

പാനൂര്‍ ബോംബ് സ്ഫോടന കേസില്‍ പ്രതികളായ രണ്ട് പേര്‍ക്ക് കൂടി കോടതി ജാമ്യം അനുവദിച്ചു. പോലീസ് കുറ്റപത്രം സമര്‍പ്പിക്കാത്തതിനാലാണ് രണ്ട് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്ക് കൂടി ജാമ്യം ലഭിച്ചത്. ആറാം പ്രതി സായൂജ്, ഏഴാം പ്രതി അമല്‍ ബാബു എന്നിവര്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചത്.

ഇന്നലെ മൂന്ന് പ്രതികള്‍ക്ക് തലശ്ശേരി അഡീഷണല്‍ ചീഫ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. അരുണ്‍, ഷിബിന്‍ ലാല്‍, അതുല്‍ എന്നിവര്‍ക്കാണ് തലശ്ശേരി കോടതി ഇന്നലെ ജാമ്യം നല്‍കിയത്. പോലീസ് കുറ്റപത്രം സമര്‍പ്പിക്കാത്തതിനാലാണ് ഇവര്‍ക്കും തന്നെ കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചത്.