
വളരെ കുറച്ച് സമയത്തിനുള്ളില്‍ ബെയ്‌ലി പാലം നിര്‍മ്മിച്ചെടുത്തതിന്റെ ആത്മവിശ്വസത്തിലാണ് മേജര്‍ ജനറല്‍ മാത്യുവും സംഘവും. രക്ഷാദൗത്യത്തിന് ഈ പാലം വളരെ സഹായകരമാകും. ചെറിയ സമയത്തിനുള്ളില്‍ പാലം നിര്‍മ്മിച്ചെടുത്തതില്‍ അഭിമാനമുണ്ട് എന്ന് മേജര്‍ ജനറല്‍ മാത്യു പറഞ്ഞു.
ബെംഗളൂരുവില്‍ നിന്ന് എത്തിച്ച സാധനങ്ങള്‍ ഉപയോ?ഗിച്ചാണ് പാലം നിര്‍മ്മിച്ചെടുത്തത്. മദ്രാസ് എന്‍ജിനീയറിങ്ങ് ?ഗ്രൂപ്പാണ് പാലം നിര്‍മ്മിച്ചത്. ഇന്ത്യന്‍ ആര്‍മിയുടെ എന്‍ജിനീയറിങ്ങ് ടാസ്‌ക് ഫോഴ്‌സാണ് പാലം നിര്‍മ്മിച്ചത്. ഇനി എല്ലാ വാഹനങ്ങള്‍ക്കും അതിലെ കടന്നു പോകാമെന്നും അദ്ദേഹം പറഞ്ഞു.
160 ഓളം എന്‍ജിനീയറിങ്ങ് ടാസ്‌ക് ഫോഴ്‌സ് അംഗങ്ങളാണ് പാലം നിര്‍മ്മിച്ചത്. ഇനി ആരെങ്കിലും കുടുങ്ങി കിടക്കുന്നുണ്ടെങ്കില്‍ അവരെ രക്ഷിക്കാനും മൃതദേഹങ്ങള്‍ ഉണ്ടെങ്കില്‍ അത് കണ്ടെത്താനും ആയിരിക്കും ആദ്യം പ്രധാന്യം നല്‍കുക. സൈന്യം ഈ ദൗത്യം തുടരുമെന്നും മേജര്‍ പറഞ്ഞു.