/kalakaumudi/media/media_files/uIjp5wDU1N21Seg9yNbc.jpg)
സമൂഹ മാധ്യമങ്ങളില്‍കൂടി അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്‍. തനിക്കെതിരേ ലൈംഗികാരോപണം ഉന്നയിച്ച നടിക്കെതിരേയും നടിയുടെ അഭിഭാഷകനെതിരേയുമാണ് ബാലചന്ദ്ര മേനോന്‍ ഡി.ജി.പിക്ക് പരാതി നല്‍കിയത്.
ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബാലചന്ദ്ര മോനോനെതിരേ നടി ലൈകികാരോപണം ഉന്നയിച്ചത്. ഇത് തന്നെ അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണെന്നും ഇതില്‍ നടപടി വേണമെന്നും ബാലചന്ദ്രമേനോന്‍ പരാതിയില്‍ പറയുന്നു. കൂടാതെ ഈ വീഡിയോ പ്രചരിപ്പിക്കുന്നതിലും നടപടി വേണമെന്നും ബാലചന്ദ്രമേനോന്‍ പരാതിയില്‍ ആവശ്യപ്പെട്ടു.
ലൈംഗികാരോപണം ഉന്നയിച്ച നടിയുടെ അഭിഭാഷകനെതിരേയും ബാലചന്ദ്ര മേനോന്‍ പരാതി നല്‍കിയിട്ടുണ്ട്. നടിയുടെ അഭിഭാഷകന്‍ തന്നെ ഫോണില്‍ വിളിച്ചിരുന്നുവെന്നും ഇത്തരത്തില്‍ ഒരു വീഡിയോ വരുമെന്ന കാര്യം സൂചിപ്പിച്ചിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
