പ്രഭാഷകനും എഴുത്തുകാരനുമായ ബാലചന്ദ്രന്‍ വടക്കേടത്ത് അന്തരിച്ചു

കേരള കലാമണ്ഡലം സെക്രട്ടറിയായും സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

author-image
Vishnupriya
New Update
dc

തൃപ്രയാര്‍: സാഹിത്യ വിമര്‍ശകനും എഴുത്തുകാരനും പ്രഭാഷകനുമായ ബാലചന്ദ്രന്‍ വടക്കേടത്ത് (69) അന്തരിച്ചു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ശനിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. കേരള കലാമണ്ഡലം സെക്രട്ടറിയായും സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കേന്ദ്ര സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗമായിരുന്നു. സമസ്ത കേരള സാഹിത്യ പരിഷത്ത് വൈസ് പ്രസിഡന്റാണിപ്പോള്‍. 'അകം' സാംസ്‌കാരികവേദി ചെയര്‍മാന്‍, അങ്കണം സാംസ്‌കാരികവേദിയുടെ സ്ഥാപകരില്‍ ഒരാള്‍, എംപ്ലോയീസ് കോണ്‍കോഡ് നാട്ടിക നിയോജകമണ്ഡലം പ്രസിഡന്റ്, എന്‍. ജി.ഒ. അസോസിയേഷന്‍ തൃശ്ശൂര്‍ താലൂക്ക് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

എ.ആര്‍. രാജരാജവര്‍മ്മ പുരസ്‌കാരം, കുറ്റിപ്പുഴ അവാര്‍ഡ്, ഫാ. അബ്രഹാം വടക്കേല്‍ അവാര്‍ഡ്, കാവ്യമണ്ഡലം അവാര്‍ഡ്, ഗുരുദര്‍ശന അവാര്‍ഡ്, ശ്രീശൈലം സാഹിത്യ പുരസ്‌കാരം, സി.പി. മേനോന്‍ അവാര്‍ഡ്, കലാമണ്ഡലം മുകുന്ദരാജാ പുരസ്‌കാരം തുടങ്ങീ ഒട്ടനേകം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്

ആരോഗ്യവകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്നു. സംസ്‌കാരം ഞായറാഴ്ച രാവിലെ പത്തിന് നാട്ടിക എസ്.എന്‍. ട്രസ്റ്റ് സ്‌കൂളിന് സമീപമുള്ള തറവാട്ടു വളപ്പില്‍.

balachandran vadakkedath