കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ കൊച്ചിയില്‍; കരുതല്‍ തടങ്കല്‍

വച്ച് പൊലീസ് കസ്റ്റഡിയിലെടുത്തത്. കരുതല്‍ തടങ്കല്‍ എന്ന നിലയിലാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തതെന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ നല്‍കിയ വിവരങ്ങള്‍ ഉള്‍പ്പെടെ പൊലീസ് പരിശോധിച്ച് വരികയാണ്.

author-image
Biju
New Update
bandi

കൊച്ചി: കൊച്ചിയിലെത്തിയ കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ കസ്റ്റഡിയില്‍. ഞായറാഴ്ച രാത്രി എട്ടോടെയാണ് ബണ്ടി ചോറിനെ സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് പൊലീസ് കസ്റ്റഡിയിലെടുത്തത്. കരുതല്‍ തടങ്കല്‍ എന്ന നിലയിലാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തതെന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ നല്‍കിയ വിവരങ്ങള്‍ ഉള്‍പ്പെടെ പൊലീസ് പരിശോധിച്ച് വരികയാണ്.

ഹൈക്കോടതിയിലുള്ള കേസിന്റെ ആവശ്യത്തിന് എത്തിയെന്നാണ് ബണ്ടി ചോറിന്റെ വിശദീകരണം. 2013ല്‍ തിരുവനന്തപുരം മരപ്പാലത്തെ ഒരു വീട്ടില്‍ മോഷണം നടത്തിയതിന് ഇയാളെ കേരള പൊലീസ് പിടികൂടിയിരുന്നു.