കാക്കനാട് ആറുകിലോ കഞ്ചാവുമായി ബാംഗ്ലൂർ സ്വദേശിനി പിടിയിൽ

കാക്കനാട് വൻ കഞ്ചാവ് വേട്ട. കാക്കനാട് ആറുകിലോ കഞ്ചാവുമായി ബാംഗ്ലൂർ സ്വദേശിനി  പിടിയിൽ, ബാംഗ്ലൂർ സ്വദേശിനി ഹേമൽ  പതംഗേ (36) നെയാണ് ഡാൻസാഫിന്റെ സഹായത്തോടെ തൃക്കാക്കര പോലീസ് പിടികൂടിയത്.

author-image
Shyam Kopparambil
New Update
sd

ഹേമൽ  പതംഗേ

 

തൃക്കാക്കര: കാക്കനാട് വൻ കഞ്ചാവ് വേട്ട. കാക്കനാട് ആറുകിലോ കഞ്ചാവുമായി ബാംഗ്ലൂർ സ്വദേശിനി  പിടിയിൽ, ബാംഗ്ലൂർ സ്വദേശിനി ഹേമൽ  പതംഗേ (36) നെയാണ് ഡാൻസാഫിന്റെ സഹായത്തോടെ തൃക്കാക്കര പോലീസ് പിടികൂടിയത്. ഇവർ താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ നിന്നും ആറുകിലോ കഞ്ചാവ് പോലീസ് പിടികൂടി. കാക്കനാട് ടി.വി സെന്ററിന് സമീപത്തെ കാർത്തിക റെസിഡൻസിയിൽ യുവതി മയക്ക് മരുന്നുമായി യുവതി എത്തിയിട്ടുണ്ടെന്ന്  പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.ഇവർ താമസിച്ചിരുന്ന 306 നമ്പർ മുറിയിലെ കട്ടിലിന് സമീപത്തെ ബാഗിൽ നിന്നുമാണ് 6.023 കിലോ മയക്ക്  മരുന്ന് പിടികൂടിയത്. ജില്ലയിലെ പ്രധാന മയക്ക് മരുന്ന് ഏജന്റിന് വേണ്ടി എത്തിച്ചതായിരുന്നു കഞ്ചാവ്. ബാംഗ്ലൂരിൽ നിന്നും ട്രെയിൻ മാർഗ്ഗം കഞ്ചാവ് ജില്ലയിലെത്തിച്ച്  വില്പന നടത്തുന്നതാണ് പ്രതിയുടെ  കച്ചവട രീതി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. 


  

Crime Drug Case kanchavu