കണ്ണൂർ കച്ചേരിക്കടവിൽ സഹകരണ ബാങ്കിലെ പണയ സ്വർണ്ണം തട്ടിയ കേസിൽ ബാങ്ക് ജീവനക്കാരനും സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയുമായ സുധീർ തോമസ് അറസ്റ്റിൽ. സിപിഎം നിയന്ത്രണത്തിലുള്ള ബാങ്കിൽനിന്നാണ്ഇയാൾതട്ടിപ്പ്നടത്തിയത്. ഒളിവിൽകഴിഞ്ഞിരുന്നഇയാളെ മൈസൂരിൽ നിന്നാണ് പൊലീസ് സുധീർ പിടികൂടിയത്. കേസിലെമുഖ്യപ്രതിയായസുധീർ 60 ലക്ഷത്തോളം രൂപയുടെ 18 പാക്കറ്റ്വരുന്ന പണയ സ്വർണം തട്ടിയെന്നാണ്കേസ്. കേസിലെമറ്റൊരുപ്രതിയായ സുനീഷ് തോമസ് ഇന്നലെ അസ്റ്റിലായിരുന്നു. ഇയാൾകോൺഗ്രസ്പ്രാദേശികനേതാവാണ്. ആനപ്പന്തി സർവീസ് സഹകരണ ബാങ്കിന്റെ കച്ചേരിക്കടവ് ശാഖയിലാണ് തട്ടിപ്പ് നടന്നത്.
ബാങ്കിൽകാഷ്യറായിജോലിചെയ്യുന്നലാണ്സുധീർ. പണയസ്വർണ്ണത്തിനുപകരംമുക്കുപണ്ടംവച്ചാണ്ഇയാൾതട്ടിപ്പ്നടത്തിയത്. കവർന്ന 18 പാക്കറ്റുകളിൽപതിനാറുംബന്ധുക്കളുടെയുംസുഹൃത്തുക്കളുടേതുമാണ്. ഇതിൽസുധീറിന്റെഭാര്യയുടെഉൾപ്പടെയുള്ള സ്വർണ്ണമുണ്ട്. ഇടപാടുകാരിൽഒരാൾതിരിച്ചെടുത്തസ്വർണ്ണംവീട്ടിലെത്തിപരിശോധിച്ചപ്പോഴാണ്മുക്കുപണ്ടമാണെന്ന്തിരിച്ചറിയുന്നത്. അയാൾനൽകിയപരാതിയെതുടർന്ന്നടത്തിയഅന്വേഷണമാണ്തട്ടിപ്പ്വെളിച്ചത്ത്കൊണ്ട്വന്നത്. തുടർന്ന്സുധീർഒളിവിൽപോകുകയായിരുന്നു. സാമ്പത്തിക ബാധ്യതകൾ തീർക്കാനാണ് തട്ടിപ്പ് നടത്തിയയെന്നാണ് മൊഴി നൽകിയത്. തട്ടിപ്പിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന സംശയത്തിൽ പൊലീസ് അന്വേഷണംനടത്തിവരികയാണ്.