ബാങ്കുകാര്‍ ജപ്തി നടപടിക്കെതിയതിനെ തുടര്‍ന്ന് വീട്ടമ്മ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചു. പാലക്കാട് പട്ടാമ്പി കീഴായൂര്‍ സ്വദേശി ജയ(48) യാണ് സ്വയം തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചത്.
ഇന്ന് ഉച്ചയോടെയാണ് സംഭവം. ഷൊര്‍ണൂര്‍ അര്‍ബന്‍ കോഓപ്പറേറ്റീവ് ബാങ്ക് ഉദ്യോഗസ്ഥര്‍ ജപ്തി നടപടിക്കെത്തിയപ്പോഴാണ് ജയ ആത്മഹത്യക്കു ശ്രമിച്ചത്. ജയയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേഹത്ത് 80 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്.
സംഭവത്തിനു പിന്നാലെ പട്ടാമ്പി പോലീസും തഹസില്‍ദാറും സ്ഥലത്തെത്തി ജപ്തി നടപടികള്‍ നിര്‍ത്തിവയ്പിച്ചു. ജയ വായ്പയെടുത്ത രണ്ട് ലക്ഷം രൂപയുടെ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്നാണ് ബാങ്ക് ജപ്തി നടപടി സ്വീകരിച്ചത്.