/kalakaumudi/media/media_files/2025/04/19/4SAb6YE96RIXEDMLsCQG.jpg)
കൊല്ലം: വാഹന പരിശോധനയ്ക്കിടെ കൊല്ലം നഗരത്തില്‍ 50 ലക്ഷത്തോളം രൂപ വിലവരുന്ന 109 ചാക്ക് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചു. ലഹരി വസ്തുക്കള്‍ വാഹനത്തില്‍ കടത്തുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊല്ലം വെസ്റ്റ് പൊലീസ് നഗരത്തില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ലഹരിവസ്തുക്കള്‍ കണ്ടെത്തിയത്.
പിക്കപ്പിലാണ് ഉല്‍പ്പന്നങ്ങള്‍ കടത്തിയത്. പരിശോധനയ്ക്ക് ഇറങ്ങിയ ഉദ്യോഗസ്ഥരെ കണ്ടപ്പോള്‍ നിര്‍ത്താതെ അമിത വേഗത്തില്‍ വെട്ടിച്ച് പോയ വാഹനം ആനന്ദവല്ലീശ്വരം ഭാഗത്ത് ഒരു ഡിവൈഡറില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. വാഹനത്തെ പിന്തുടര്‍ന്നാണ് പൊലീസ് ലഹരിവസ്തുക്കള്‍ കണ്ടെത്തിയത്.
വാഹനത്തിലുണ്ടായിരുന്ന പ്രതി ഓടി രക്ഷപ്പെട്ടു. പ്രതിയെക്കുറിച്ച് വിവരം ലഭിച്ചിട്ടുള്ളതായും ഉടന്‍ പിടികൂടാന്‍ കഴിയുമെന്നും പൊലീസ് അറിയിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
