/kalakaumudi/media/media_files/2025/02/14/3j0kbipcptS1BqxR0xqa.jpeg)
തൃക്കാക്കര: കാക്കനാട് ഒരു ലക്ഷം രൂപവിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി.കാക്കനാട് സീ - പോർട്ട് എയർ പോർട്ട് റോഡിൽ ജില്ലാ ജയിലിന് സമീപം അന്യ സംസ്ഥാന തൊഴിലാളി കിഷോറിന്റെ ചായക്കടയിൽ നിന്നുമാണ് നിരോധിത പുകയില ഉത്പന്നങ്ങൾ തൃക്കാക്കര നഗരസഭ ആരോഗ്യ വിഭാഗം പിടികൂടിയത്. അനധികൃതമായി പുകയില ഉത്പന്നങ്ങൾ വില്പന നടത്തുന്നതായി നഗര സഭ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ വർഗ്ഗിസ് പ്ലാശ്ശേരിക്ക് ലഭിച്ച പരാതിയെ തുടർന്നായിരുന്നു പരിശോധന.തൃക്കാക്കര നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ ധന്യ സൂരളിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ ചായക്കടയുടെ പിന്നിൽ പ്ലാസ്റ്റിക് കവറുകളിലായി ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്.പിടിച്ചെടുത്ത സാധനങ്ങൾ എക്സൈസിന് കൈമാറുമെന്ന് അധികൃതർ പറഞ്ഞു.വഴിയോര കച്ചവട രജിസ്ട്രേഷന്റെ മറവിലാണ് അനധികൃതമായി പുകയില ഉത്പന്നങ്ങൾ വില്പന നടത്തിയതായി കണ്ടെത്തിയത്. മാസങ്ങൾക്ക് മുമ്പ് ഈ കടയിലും, കിഷോറിന്റെ വീട്ടിൽ നിന്നുമായി മയക്ക് മരുന്ന് എക്സൈസ് വിഭാഗം പിടികൂടിയിരുന്നു.എൻ.യു.എൽ.എം ലൈസൻസിന്റെ മറവിലായിരുന്നു ലഹരി കച്ചവടം നടത്തിയിരുന്നത്.ചായക്കടയുടെ ലൈസൻസ് റദാക്കാൻ നടപടി സ്വീകരിക്കുമെന്ന് നഗര സഭ ആരോഗ്യ വിഭാഗം അറിയിച്ചു.സംഭവത്തിൽ തൃക്കാക്കര എസ്.ഐ ശ്രീജിത്തിന്റെ നേതൃത്വത്തിൽ കിഷോറിന്റെ തുതിയൂരിലെ വീട്ടിൽ പരിശോധന നടത്തി.