/kalakaumudi/media/media_files/2025/05/20/zsp9SZJ3TcqouAQo2lhI.webp)
കോഴിക്കോട്: ബാര്‍ അസോസിയേഷനുകള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍. കോഴിക്കോട് ബാര്‍ അസോസിയേഷനെതിരെ അഡ്വക്കേറ്റ് ടി കെ സത്യനാഥന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കമ്മീഷന്‍ ഉത്തരവ്.
കോഴിക്കോട് ബാര്‍ അസോസിയേഷനില്‍ നല്‍കിയ വിവരാവകാശ അപേക്ഷയ്ക്ക് മറുപടി കിട്ടാത്തതിനെ തുടര്‍ന്നാണ് കമ്മീഷനില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ബാര്‍ അസോസിയേഷനുകള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നായിരുന്നു മറുപടി. ഇതോടെ വിവരാവകാശ കമ്മീഷനെ പരാതിക്കാരന്‍ സമീപിക്കുകയായിരുന്നു. തുടർന്നാണ് പരാതിക്കാരന് അനുകൂലമായി വിവരാവകാശ കമ്മീഷന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.