ബാർകോഴ കേസ്: യൂത്ത് കോൺഗ്രസിന്റെ നിയമസഭാ മാർച്ചിൽ സംഘർഷം

എക്സൈസ് - ടൂറിസം മന്ത്രിമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് യൂത്ത് കോൺ​ഗ്രസിന്റെ പ്രതിഷേധം.പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രവർത്തകർക്കൊപ്പം പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്.

author-image
Greeshma Rakesh
Updated On
New Update
bar-bribery-row

bar bribery row clash in assembly march organized by youth congress

Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: ബാർകോഴ കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംഘടിപ്പിച്ച നിയമസഭാ മാർച്ചിൽ സംഘർഷം.പൊലീസിന് നേരെ കല്ലേറുണ്ടായതോടെ ജലപീരങ്കി പ്രയോഗിച്ചു. പൊലീസ് മാർച്ച് ബാരിക്കേഡ് വെച്ച് തടഞ്ഞു.എക്സൈസ് - ടൂറിസം മന്ത്രിമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് യൂത്ത് കോൺ​ഗ്രസിന്റെ പ്രതിഷേധം.പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രവർത്തകർക്കൊപ്പം പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്.

എക്സൈസ് വകുപ്പിനെ ടൂറിസം മന്ത്രി ഹൈജാക്ക് ചെയ്തുവെന്ന്  പ്രതിപക്ഷ നേതാവ് ആരോപിച്ചു. അബ്കാരി നിയമത്തിൽ ഭേദഗതി വരുത്തുന്നത് ടൂറിസം മന്ത്രിയാണ്. ബാർ കോഴക്കേസിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായതോടെ കാര്യങ്ങൾ കൂടുതൽ സംഘർഷാവസ്ഥയിലേക്ക് നീങ്ങുകയാണ്.

police Thiruvananthapuram youth congress march bar bribery row