പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ബാറുകൾക്കും ബിയര്‍- വൈന്‍ പാർലറുകൾക്കും ഇന്ന് രാത്രി 12 മണി വരെ പ്രവർത്തനാനുമതി

സംസ്ഥാനത്ത് ആദ്യമായാണ് പുതുവത്സരാഘോഷങ്ങൾക്കായി ബാറുകളുടെ പ്രവർത്തന സമയം ദീർഘിപ്പിക്കുന്നത്.എന്നാൽ ബെവ്കോ ഔട്ടലെറ്റുകളുടെ പ്രവർത്തന സമയത്തിൽ മാറ്റമില്ല  

author-image
Devina
New Update
bar

കൊച്ചി: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ബാറുകളുടെ പ്രവർത്തന സമയത്തിൽ ഇളവ്.

 ഇന്ന് (ബുധനാഴ്ച) ബാറുകൾക്ക് രാത്രി 12 മണിവരെ പ്രവർത്തിക്കാം.

ബിയർ- വൈൻ പാർലറുകളുടെ സമയവും നീട്ടി നൽകിയിട്ടുണ്ട്.

 ഇളവ് സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി.

വിനോദസഞ്ചാരികളുടെ വരവ് കണക്കിലെടുത്താണ് തീരുമാനം.

 സംസ്ഥാനത്ത് ആദ്യമായാണ് പുതുവത്സരാഘോഷങ്ങൾക്കായി ബാറുകളുടെ പ്രവർത്തന സമയം ദീർഘിപ്പിക്കുന്നത്.

 എന്നാൽ ബെവ്കോ ഔട്ടലെറ്റുകളുടെ പ്രവർത്തന സമയത്തിൽ മാറ്റമില്ല.

 ഒൻപതു മണി വരെയാകും ഔട്ട് ലെറ്റുകൾ പ്രവർത്തിക്കുക.രാവിലെ 10 മണി മുതൽ രാത്രി 11 വരെയാണ് ബാറുകളുടെ പ്രവർത്തന സമയം.

 ഇതിൽ ഒരു മണിക്കൂറിന്റെ ഇളവാണ് നൽകിയിരിക്കുന്നത്.

വിവിധ ബാറുകൾ പുതുവത്സരം പ്രമാണിച്ച് വലിയ ആഘോഷങ്ങൾ ഒരുക്കിയിട്ടുണ്ട്.